കോട്ടക്കലില്‍ ഗതാഗത നിയന്ത്രണം

കോട്ടക്കല്‍: ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് റിങ് റോഡ് പ്രവൃത്തിയുള്ളതിനാല്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കോട്ടക്കലില്‍ ഗതാഗത നിയന്ത്രണം. റിങ് റോഡ് പൂര്‍ണമായും അടച്ചിടും. താഴെ കോട്ടക്കല്‍ മുതല്‍ അജന്ത സ്റ്റുഡി യോവരെ പാര്‍ക്കിങ് അനുവദിക്കില്ല.

മലപ്പുറം ഭാഗത്തുനിന്ന് ചങ്കുവെട്ടിയിലേക്ക് വരുന്ന ബസുകള്‍ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ സ്റ്റോപ്പില്‍ ആളുകളെ ഇറക്കുകയും കയറ്റുകയും വേണം, ചങ്കുവെട്ടിയില്‍ നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സിനു മുന്‍വശം ആളുകളെ ഇറക്കുകയും കയറ്റുകയും വേണം.

ഈ ദിവസങ്ങളില്‍ ഓട്ടോ സ്റ്റാന്‍ഡ് ഷാഫി മെഡിക്കല്‍സ് ഭാഗത്തേക്കു മാറ്റി, സ്വകാര്യബസുകളുടെ പാര്‍ക്കിങ് പുത്തൂര്‍ ബൈപാസ്, ചങ്കുവെട്ടി എന്നി വിടങ്ങളിലായി ക്രമീകരിക്കണം. മലപ്പുറം, ചങ്കുവെട്ടി ഭാഗങ്ങളിലേക്കുള്ള ബസുകളല്ലാതെ നഗരത്തില്‍ മറ്റു റൂട്ടിലെ ബസുകള്‍ പ്രവേശിക്കരുതെന്നും നഗരസഭാ സെക്രട്ടറി നിര്‍ദേശിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top