ഫുട്ബോളില്‍ തട്ടി ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ യുവതിക്ക് ലോറി കയറി ദാരുണാന്ത്യം

മലപ്പുറം: നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. തൃക്കലങ്ങോട് 32-ല്‍ തട്ടാന്‍ കുന്ന് സ്വദേശി ഫാത്തിമ സുഹ്റ (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ടെ ഒതായി വെള്ളച്ചാലില്‍ വെച്ചാണ് അപകടം. അരീക്കോട് മൈത്രയിലെ ബന്ധുവീട്ടില്‍ നിന്ന് വിവാഹത്തില്‍ പങ്കെടുത്ത് സഹോദരനൊപ്പം കാരക്കുന്നുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങവെയാണ് അപകടം.

റോഡരികില്‍കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ഫുട്ബോള്‍ റോഡിലേക്ക് വന്ന് വീഴുകയും ഇത് ബൈക്കില്‍ തട്ടുകയും ചെയ്തു. പന്തില്‍ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയും ചെയ്തു. ഇതോടെ ബൈക്കിന് പിറകില്‍ യാത്ര ചെയ്തിരുന്ന ഫാത്തിമ റോഡിലേക്ക് തെറിച്ച് വീണു.

ഈ സമയം പിറകേ വന്നിരുന്ന ടോറസ് ലോറി യുവതിയുടെ ശരീരത്തില്‍ കയറിയിറങ്ങുകയായിരുന്നു. ഫാത്തിമ തത്ക്ഷണം മരിച്ചു. കൂടെ സഞ്ചരിച്ചിരുന്ന സഹോദരനും കുട്ടികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ ഫാത്തിമയെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top