അന്തര്‍ദേശീയം

‘കാളി’ സിനിമയുടെ പോസ്റ്റര്‍ ; ലീന മണിമേഖലക്കു നേരെ സൈബര്‍ ആക്രമണം

പ്രശസ്ത തമിഴ് സംവിധായിക ലീനാ മണിമേഖലയുടെ പുതിയ ഡോക്യുമെന്ററി ‘കാളി’യുടെ പോസ്റ്റര്‍ മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് രൂക്ഷമായ സൈബര്‍ ആക്രമണം. സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളാണ് ലീന മണിമേഖലക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ പതാകയുടെ പശ്ചാത്തലത്തില്‍ പുക വലിക്കുന്ന കാളിവേഷധാരിയുടെ ചിത്രമടങ്ങിയ പോസ്റ്ററിനെതിരെയാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. ലീനയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പട്ട് ഗോ മഹാസഭ തലവന്‍ അജയ് ഗൗതം ഡല്‍ഹി പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കി. ഒന്നും നഷ്ടപെടാനില്ലെന്നും, ഒന്നിനേയും പേടിക്കാതെ സംസാരിക്കുന്നവരുടെ ശബ്ദമാകുമെന്നും ലീന പ്രതികരിച്ചു.

error: Content is protected !!
Scroll to Top