ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തില്‍ വെച്ച് പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്.
പ്രാദേശിക സമയം രാത്രി 11.30ഓടെയായിരുന്നു ആക്രമണമെന്നാണ് വിവരം. പിന്നില്‍ നിന്നാണ് വെടിവെച്ചതെന്നും രണ്ട് പ്രാവശ്യം വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടതായും ജപ്പാനില്‍ നിന്നുള്ള പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2020 ഓഗസ്റ്റില്‍ അനാരോഗ്യത്തെ തുടര്‍ന്നാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. നീണ്ട കാലം ജപ്പാനിലെ പ്രധാനമന്ത്രി സ്ഥാനത്തിരുന്ന വ്യക്തി കൂടിയാണ് ഷിന്‍സോ ആബെ.
#WATCH | Ex-Japanese PM Shinzo Abe shot during a speech in Nara city. Fire Dept says he's showing no vital signs, is in cardiopulmonary arrest & scheduled to be transferred by medevac to Nara Medical University. Shooter nabbed.
Aerial visuals from Nara City.
(Source: Reuters) pic.twitter.com/OSVxn48fyD
— ANI (@ANI) July 8, 2022




