തിരുവനന്തപുരം : ചികില്‍സയിലിരിക്കെ റിമാന്‍ഡ് പ്രതി മരിച്ചു. ഞാണ്ടൂര്‍കോണത്ത് താമസിക്കുന്ന അജിത് (37) ആണ് മരിച്ചത്. റിമാന്‍ഡ് പ്രതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി 11.40നാണ് മരണം സംഭവിച്ചത്,
യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ അഞ്ചാം പ്രതിയായാണ് പൊലീസ് അജിത്തിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ശരീരത്തില്‍ ക്ഷതം ഉണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. കളിച്ചപ്പോള്‍ വീണതാണ് എന്നാണ് പറഞ്ഞതെന്നും പൊലീസ് പറയുന്നു. ഇക്കാര്യം കസ്റ്റഡി റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും പൊലീസ് പറയുന്നുണ്ട്.
ശനിയാഴ്ച ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഞായറാഴചയാണ് അജിത്തിനെ ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ജയിലിലേക്ക് മാറ്റി. അവിടെ വച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായെന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.




