Section

malabari-logo-mobile

വിമാനത്തിന്റെ ഇന്റിക്കേറ്റര്‍ ലൈറ്റ് തകരാര്‍; ദില്ലി – ദുബൈ സ്‌പൈസ് ജെറ്റ് വിമാനം കറാച്ചിയില്‍ ഇറക്കി

HIGHLIGHTS : aircraft indicator light failure; Delhi-Dubai Spice Jet plane landed in Karachi

ദില്ലിയില്‍ നിന്നും ദുബായിലേക്ക് പോയ സ്‌പൈസ് ജെറ്റിന്റെ വിമാനം പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ ഇറക്കി. ഇന്ന് രാവിലെ ദുബൈയിലേക്ക് പറന്നുയര്‍ന്ന വിമാനം യാത്രക്കിടെ കറാച്ചി വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വിമാനത്തിന്റെ ഇന്റിക്കേറ്റര്‍ ലൈറ്റിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം പാക്കിസ്ഥാനില്‍ അടിയന്തിരമായി ഇറക്കിയതെന്നാണ് വിമാനക്കമ്പനി നല്‍കിയ വിശദീകരണം.

എമര്‍ജന്‍സി ലാന്റിങായിരുന്നില്ലെന്നും സാധാരണ നിലയിലുള്ള ലാന്റിങായിരുന്നുവെന്നും വിമാനക്കമ്പനി വക്താവ് വിശദീകരിച്ചു. തകരാര്‍ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു വിമാനം കറാച്ചിയിലേക്ക് അയച്ചത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചു.

sameeksha-malabarinews

വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ യാത്രക്കാരെ കറാച്ചി വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് ലോഞ്ചിലേക്ക് മാറ്റിയിരുന്നു. എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് ക്ലിയറന്‍സ് നല്‍കിയ ശേഷം മാത്രമേ ഈ വിമാനം ഇനി കറാച്ചിയില്‍ നിന്ന് ദുബൈക്ക് പറക്കുകയുള്ളൂ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!