Section

malabari-logo-mobile

മൂന്നക്ക നമ്പര്‍ ലോട്ടറി ചൂതാട്ടം;വൈലത്തൂരില്‍ ഒരാള്‍ പിടിയില്‍

HIGHLIGHTS : Three-digit number lottery gambling; one arrested in Vailathur

തിരൂര്‍:മൂന്നക്ക നമ്പര്‍ ചൂതാട്ടം നടത്തിയ ഒരാള്‍ പോലീസ് പിടിയിലായി. ചെറിയമുണ്ടം കോറളാട്ടില്‍ ബിജു(41)ആണ് പിടിയിലായത്.

വൈലത്തൂര്‍ സിറ്റി ടവറിന് താഴെ ലോട്ടറി ചൂതാട്ടം നടത്തിവരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.

sameeksha-malabarinews

കല്‍പകഞ്ചേരി സബ്ബ് ഇന്‍സ്‌പെക്ടര്‍ എ എം യാസിറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിരൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!