Section

malabari-logo-mobile

‘കാളി’ സിനിമയുടെ പോസ്റ്റര്‍ ; ലീന മണിമേഖലക്കു നേരെ സൈബര്‍ ആക്രമണം

HIGHLIGHTS : പ്രശസ്ത തമിഴ് സംവിധായിക ലീനാ മണിമേഖലയുടെ പുതിയ ഡോക്യുമെന്ററി ‘കാളി’യുടെ പോസ്റ്റര്‍ മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് രൂക്ഷമായ സൈബ...

പ്രശസ്ത തമിഴ് സംവിധായിക ലീനാ മണിമേഖലയുടെ പുതിയ ഡോക്യുമെന്ററി ‘കാളി’യുടെ പോസ്റ്റര്‍ മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് രൂക്ഷമായ സൈബര്‍ ആക്രമണം. സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളാണ് ലീന മണിമേഖലക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ പതാകയുടെ പശ്ചാത്തലത്തില്‍ പുക വലിക്കുന്ന കാളിവേഷധാരിയുടെ ചിത്രമടങ്ങിയ പോസ്റ്ററിനെതിരെയാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.
ലീനയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പട്ട് ഗോ മഹാസഭ തലവന്‍ അജയ് ഗൗതം ഡല്‍ഹി പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കി.

ഒന്നും നഷ്ടപെടാനില്ലെന്നും, ഒന്നിനേയും പേടിക്കാതെ സംസാരിക്കുന്നവരുടെ ശബ്ദമാകുമെന്നും ലീന പ്രതികരിച്ചു. അതിന് തന്റെ ജീവനാണ് വിലയെങ്കില്‍ അത് നല്‍കാനും തയ്യാറാണെന്ന് ലീന മണിമേഖല ട്വീറ്റ് ചെയ്തു.

sameeksha-malabarinews

തമിഴ് സംവിധായകയായ കാനഡിയിലാണ് ലീന ഇപ്പോള്‍ താമസിക്കുന്നത് കാനഡയിലാണ്.

‘റിഥം ഓഫ് കാനഡ’ എന്ന ഫെസ്റ്റിവെലിലാണ് ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്. എന്നാല്‍ ഇത് സ്‌ക്രീന്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവിശ്യപ്പെട്ട് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കത്ത് നല്‍കിയിട്ടുണ്ട്. ചില ഹിന്ദു സംഘടനകള്‍ നല്‍കിയ പരാതിയിലാണ് ഈ നടപടി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!