കളക്ഷന്‍ പണവുമായി മുങ്ങിയ തിരൂരങ്ങാടി സഹകരണ ബാങ്കിലെ ഡയലി കളക്ഷന്‍ ഏജന്റ് അറസ്റ്റില്‍

തിരൂരങ്ങാടി: തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്കിലെ ഡയലി കളക്ഷന്‍ ഏജന്റിനെ അറസ്റ്റ് ചെയ്തു. കളക്ഷന്‍ പണം ബാങ്കില്‍ അടക്കാതെ തിരിമറി നടത്തിയതിന് ബങ്ക് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കക്കാട് സ്വദേശി പങ്ങിണിക്കാടന്‍ സര്‍ഫാസിനെ(42)നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ കര്‍ണ്ണാടകയില്‍ നിന്നുമാണ് സര്‍ഫാസിനെ പിടികൂടിയത്.

കഴിഞ്ഞ മാസം 28-ന് രാവിലെ ബാങ്കിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ സര്‍ഫാസ് മുങ്ങുകയായിരുന്നു. സര്‍ഫാസിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാരും ശേഷം പണം അടച്ചില്ലെന്ന് കാണിച്ച് ബാങ്കും പരാതി നല്‍കിയിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവിനെ മൈസൂരിനടുത്ത് വെച്ചാണ് പിടിയിലായത്. 160 അക്കൗണ്ടുകളില്‍ നിന്നായി 64.5 ലക്ഷം രൂപയാണ് സര്‍ഫാസ് തിരിമറി നടത്തിയതായി ബാങ്ക് പരാതി നല്‍കിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top