വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ അന്തരിച്ചു

വെടിയേറ്റ് ഗുരുതുാവസ്ഥയിലായിരുന്ന ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ (67) അന്തരിച്ചു. ജപ്പാനിലെ നാര നഗരത്തില്‍ വെച്ച് പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നു.

വെടിയുതിര്‍ത്തത് യമാഗമി തെത് സൂയ എന്ന മുന്‍ നാവിക സേന ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.

പ്രാദേശിക സമയം രാത്രി 11.30ഓടെയായിരുന്നു ആക്രമണമെന്നാണ് വിവരം. പിന്നില്‍ നിന്നാണ് വെടിവെച്ചതെന്നും രണ്ട് പ്രാവശ്യം വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടതായും ജപ്പാനില്‍ നിന്നുള്ള പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 ഓഗസ്റ്റില്‍ അനാരോഗ്യത്തെ തുടര്‍ന്നാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. നീണ്ട കാലം ജപ്പാനിലെ പ്രധാനമന്ത്രി സ്ഥാനത്തിരുന്ന വ്യക്തി കൂടിയാണ് ഷിന്‍സോ ആബെ. മരണം വരെ ഇന്ത്യയുമായുള്ള നല്ല ബന്ധം തുടരും എന്ന് പ്രഖ്യാപിച്ച ആബേ ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധം വളര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്.

Share news
error: Content is protected !!
Scroll to Top