കായികം

ഇന്ത്യക്ക്‌ ആദ്യമെഡല്‍;സാക്ഷി മാലിക്കിന്‌ ഗുസ്‌തിയില്‍ വെങ്കലം

റിയോ ഡെ ജെനീറോ: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക്‌ ആദ്യമെഡല്‍. വനിതകളുടെ  58 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ സാക്ഷി മാലിക്കാണ് ഇന്ത്യയുടെ മാനം കാത്തത്. കിര്‍ഗിസ്താെൻറ ഐസുലു ടിന്‍ബെക്കോവക്കെതിരെ 8–5നായിരുന്നു 23കാരിയായ ഇന്ത്യൻ താരം വിജയിച്ചത്.ആദ്യ പിരീയഡില്‍ പിന്നിലായിരുന്ന സാക്ഷി രണ്ടാം പിരിയിഡിലാണ് കിര്‍ഗിസ്താന്‍ താരത്തിനെതിരെ തിരിച്ചു വന്നത്. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരവും ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ് സാക്ഷി. ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായ […]

ഒളിമ്പിക്​സ്;വികാസ്​ കൃഷ്​ണൻ പുറത്ത്

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്​സ് വിജയപ്രതീക്ഷകള്‍ മങ്ങുന്നു ​.ബോക്​സിങ്ങിൽ​ പുരുഷൻമാരുടെ 75 കിലോ മിഡിൽവെയ്​റ്റ്​ വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന വികാസ്​ കൃഷ്​ണൻ സെമി കാണാതെ പുറത്ത്​. ഇതോടെ താരത്തിന്​ മെഡലും നഷ്​ടമായി. ക്വാർട്ടറിൽ ഉസ്​ബെക്കിസ്​താ​െൻറ ബെക്​തർ മെലിക്കുസിയേവയാണ്​

ഉസൈൻ ബോൾട്ട്​ വേഗരാജാവ്​

റിയോ ഡെ ജനീറോ: റിയോയിലും വേഗരാജാവ്​ ബോൾട്ട്​ തന്നെ. ഒളിമ്പിക്‌സില്‍ ലോകം ആകാംക്ഷയോടെ കാത്തിരുന്ന പുരുഷന്‍മാരുടെ 100 മീറ്റർ ഓട്ടത്തില്‍ ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന്​ ​ സ്വര്‍ണം. 9.81 സെക്കൻഡിൽ സീസണിലെ മികച്ച സമയം കുറിച്ചാണ്​ ബോൾട്ട്​ തുടർച്ചയായ മൂന്നാംതവണ 100 മീറ്ററിൽ സ്വർണം നേടുന്നത്​. ബോള്‍ട്ടിന്

സാനിയ മിര്‍സ ബൊപ്പണ്ണ സഖ്യം സെമിയില്‍ 

റിയോഡെ ജെനിറോ: ഇന്‍ഡ്യക്ക് മെഡല്‍പ്രതീക്ഷനല്‍കി മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ ബൊപ്പെണ്ണ സഖ്യം സെമിയില്‍ കടന്നൂ. ബ്രിട്ടന്‍െറ ഹീതര്‍വാട്സണ്‍ ആന്‍റിമറെ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ ബൊപ്പെണ്ണ സഖ്യം മെഡലിന് ഒരു പടി പിന്നിലത്തെിയത്.

 ഒളിമ്പിക്‌സ്‌ അമ്പെയ്ത് ദീപിക കുമാരി പ്രീ ക്വാര്‍ട്ടറില്‍ 

റിയോ ഡെ ജനീറോ: അമ്പെയ്ത്ത് വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യൻ താരം ദീപിക കുമാരി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ജോര്‍ജിയയുടെ ക്രിസ്റ്റിനെ 6-4ന് തോല്‍പ്പിച്ച് മുന്നേറ്റത്തിന് തുടക്കം കുറിച്ച ദീപിക റൗണ്ട് ഓഫ് 32വില്‍ ഇറ്റാലിയന്‍ താരം ഗ്യുണ്ടലിന സര്‍ട്ടോരിക്കെതിരെയും വിജയം കണ്ടു.

ഒളിമ്പിക്‌സ്;മൈക്കല്‍ ഫെല്‍പ്‌സിന് 21 ാം സ്വര്‍ണം

റിയോ :അമേരിക്കയുടെ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സിന് 21 ാം ഒളിമ്പിക്‌സ് സ്വര്‍ണം. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലാണ് ഫെല്‍പ്‌സ് ഒന്നാമതെത്തിയത്. ബുധനാഴ്ച നടന്ന 200 മീറ്റര്‍ ബട്ടര്‍ ഫ്ളൈയിലും ഫെല്‍പ്‌സ് സ്വര്‍ണം നേടിയിരുന്നു. ഇതോടെ റിയോയിലെ ഫെല്‍പ്‌സിന്റെ സ്വര്‍ണനേട്ടം മൂന്നായി.

ഇന്ത്യക്ക്‌ ചരിത്രനേട്ടം;ദീപ കര്‍മാക്കര്‍ ഫൈനലില്‍

റിയോ ഡി ജെനെയ്‌ റോ: ഒളിമ്പിക്‌സ്‌ ജിംനാസ്‌റ്റിക്‌സില്‍ ചരിത്ര നേട്ടം കുറിച്ച്‌ ഇന്ത്യന്‍ താരം ദീപ കര്‍മാക്കര്‍. ആദ്യാമായി ഒരു ഇന്ത്യന്‍ താരം ഒളിമ്പിക്‌സ്‌ ജിംനാസ്റ്റിക്‌സില്‍ ഫൈനലില്‍ യോഗ്യത നേടി. എട്ടാം സ്ഥാനക്കാരിയായാണ് ദീപയുടെ ഫൈനല്‍ പ്രവേശം. ആഗസ്ത് 14നാണ് ഈ ഇനത്തില്‍ ഫൈനല്‍ മത്സരം. ആദ്യമായാണ് ഇന്ത്യ ഒളിമ്പിക്സ് ജിംനാസ്റ്റിക്‌സില്‍ മത്സരിക്കുന്നത്.അണ്‍ഇവന്‍ ബാര്‍, ബാലന്‍സ്‌ ബീം, ഫ്‌ളോര്‍ എക്‌സസൈസ് എന്നീ വിഭാഗങ്ങളിലും ദീപ മത്സരിച്ചെങ്കിലും പ്രകടനം നന്നായില്ല.എന്നാല്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഷൂട്ടിങ്ങില്‍ ഇന്ത്യ തൊട്ടതെല്ലാം പിഴച്ചു. വനിതകളുടെ അമ്പെയ്ത്തില്‍

ജാവലിന്‍ ത്രോയില്‍ ലോക റെക്കോഡ്‌ കുറിച്ച്‌ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക്‌ ആദ്യ സ്വര്‍ണം

പോളണ്ട്‌: ജാവലിന്‍ ത്രോയില്‍ ലോക റെക്കോഡ്‌ കുറിച്ച്‌ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക്‌ ആദ്യ സ്വര്‍ണം. 20 വയസ്സില്‍ താഴെയുള്ളവരുടെ ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിലാണ് നീരജ് ലോകറെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയത്. 86.48 മീറ്റര്‍ ദൂരം താണ്ടിയാണ് ജാവലിന്‍ ത്രോയില്‍ പുതിയ ലോക റെക്കോഡ് നീരജ് സ്ഥാപിച്ചത്.

ഡി.ടി.പി.സി ബീച്ച്‌ ഫുട്‌ബോള്‍ ഓഗസ്‌റ്റില്‍

മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തുന്ന ബീച്ച്‌ ഫുട്‌ബോള്‍ മത്സരം ഓഗസ്‌റ്റ്‌ ആദ്യ വാരം പടിഞ്ഞാറേക്കര ബീച്ചില്‍ നടക്കും. പ്രതിരോധ കുത്തിവെപ്പുപ്പിന്റെ ആവശ്യകത ഉയര്‍ത്തിയാണ്‌ രണ്ട്‌ ദിവസങ്ങളിലായി മത്സരം നടത്തുന്നത്‌. അഞ്ച്‌ പേരാണ്‌ ഒരു

പി.ആർ ശ്രീജേഷ് ഒളിമ്പിക്സ് ഹോക്കി ടീം ക്യാപ്റ്റൻ

ന്യൂഡൽഹി: റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ മലയാളി താരം പി.ആർ ശ്രീജേഷ് നയിക്കും. ബ്രസീല്‍ വേദിയാവുന്ന റിയോ ഒളിമ്പിക്‌സിനുള്ള ഹോക്കി ദേശീയ ടീം നായകനായാണ് എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷിനെ നിയമിച്ചത്. ഒളിംപിക്സ് ടീമിനെ നയിക്കുന്ന ആദ്യമലയാളിയാണ് ശ്രീജേഷ്. സർദാർ സിങിനെ മറികടന്നാണ് ശ്രീജേഷ് ഇന്ത്യൻ

error: Content is protected !!
Scroll to Top