Section

malabari-logo-mobile

ഇന്ത്യക്ക്‌ ആദ്യമെഡല്‍;സാക്ഷി മാലിക്കിന്‌ ഗുസ്‌തിയില്‍ വെങ്കലം

HIGHLIGHTS : റിയോ ഡെ ജെനീറോ: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക്‌ ആദ്യമെഡല്‍. വനിതകളുടെ  58 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ സാക്ഷി മാലിക്കാണ് ഇ...

sakshi-malik3റിയോ ഡെ ജെനീറോ: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക്‌ ആദ്യമെഡല്‍. വനിതകളുടെ  58 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ സാക്ഷി മാലിക്കാണ് ഇന്ത്യയുടെ മാനം കാത്തത്. കിര്‍ഗിസ്താെൻറ ഐസുലു ടിന്‍ബെക്കോവക്കെതിരെ 8–5നായിരുന്നു 23കാരിയായ ഇന്ത്യൻ താരം വിജയിച്ചത്.ആദ്യ പിരീയഡില്‍ പിന്നിലായിരുന്ന സാക്ഷി രണ്ടാം പിരിയിഡിലാണ് കിര്‍ഗിസ്താന്‍ താരത്തിനെതിരെ തിരിച്ചു വന്നത്. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരവും ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ് സാക്ഷി.

ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായ സാക്ഷി റെപ്പഷാജെ മൽസരത്തിലൂടെയാണ് ജേതാവായത്. റെപ്പഷാജെയുടെ ആദ്യ റൗണ്ടിൽ മംഗോളിയയുടെ ഒർഖോൺ പുറെഡോർജിനെ 12-3ന് തോൽപിച്ചതോടെയാണ് സാക്ഷി വെങ്കല പോരാട്ടത്തിന് യോഗ്യത നേടിയത്. സാക്ഷിക്ക് 12 പോയിന്‍റും മംഗോളിയൻ താരത്തിന് മൂന്ന് പോയിന്‍റും കിട്ടി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!