ആക്ഷന്‍ മോഡില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍; ഹൈപ്പ് കൂട്ടി ‘പേട്രിയറ്റ്’
മലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവമായി റിലീസിനൊരുങ്ങുന്ന ‘പേട്രിയറ്റ്’ ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ മാസ് ആക്ഷന്‍ ലുക്കിലുള്ള പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബനും സെക്കന്റ് ലുക്ക് പോസ്റ്ററിന്റെ ഭാഗമാണ്. തോക്ക് ചൂണ്ടി നില്‍ക്കുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ പ്രേക്ഷകരില്‍ ആവേശം നിറക്കുന്ന ഗെറ്റപ്പിലാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഡ്രൈവിംഗ് സീറ്റിലാണ് പോസ്റ്ററില്‍ കുഞ്ചാക്കോ ബോബന്റെ സ്ഥാനം എന്നതും ശ്രദ്ധേയമാണ്. […]










