നായകനായ സുട്ടുവിന് ശബ്ദം നല്‍കി ടോവിനോ തോമസ്; രാജേഷ് മാധവന്റെ ‘പെണ്ണും പൊറാട്ടും’ ടീസര്‍ പുറത്തിറങ്ങി

‘നിക്കാന്‍ പറ്റാത്തിടത്ത് നിന്ന് ഓടി പോകാനല്ലേ ഈ ലോകം ഇത്രേം വലുതായിരിക്കണേ…’ – ‘പെണ്ണും പൊറാട്ടും’ ടീസറിലുള്ള ഈ ഒരൊറ്റ ഡയലോഗ് മതി സിനിയുടെ ആത്മാവ് തിരിച്ചറിയാന്‍ ടീസര്‍ റിലീസായതോടെ തന്നെ, പ്രേക്ഷകര്‍ക്കിടയില്‍ കൗതുകവും പ്രതീക്ഷയും ഒരേസമയം ഉയര്‍ത്തുകയാണ് ‘പെണ്ണും പൊറാട്ടും’. ഫെബ്രുവരി 13 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

രാജേഷ് മാധവന്റെ സംവിധാനം ചെയ്ത ചിത്രം സുട്ടു എന്ന നായയെയും ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്നു. മലയാള സിനിമയില്‍ ഇതുവരെ കണ്ടുപരിചിതമല്ലാത്ത ഒരു വിശ്വല്‍ ട്രീറ്റ് ടീസര്‍ തന്നെ സൂചനയായി നല്‍കുന്നു. ആക്ഷന്‍, കോമഡി, ഇമോഷന്‍ എല്ലാം കട്ട ലോക്കല്‍ ടച്ചോടെ അവതരിപ്പിക്കുന്ന ഒരു കള്‍ട്ട് സിനിമയാകും ‘പെണ്ണും പൊറാട്ടും’ എന്ന വിശ്വാസം, ടീസര്‍ കണ്ട പ്രേക്ഷകര്‍ക്ക് സ്വാഭാവികമായി തോന്നുന്നു.

ടീസറില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും വലിയ സര്‍പ്രൈസ്, ഒരു യുവ സൂപ്പര്‍ താരത്തിന്റെ ശബ്ദസാന്നിധ്യമാണ്. നായയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നത് ടോവിനോ തോമസാണ്. കര്‍ഷകത്തൊഴിലാളികളും യുവാക്കളും അടങ്ങിയ സാധാരണ ഗ്രാമവാസികള്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഫാന്റസി സോഷ്യല്‍ സറ്റയര്‍ എന്നിവ ചേര്‍ന്ന കഥാപരിസരമാണ് ചിത്രം തുറന്നു കാണിക്കുന്നത്.

മഹേഷിന്റെ പ്രതികാരം, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള STK Frames ആണ് ചിത്രം നിര്‍മ്മിക്കുന്നത്. STK Frames നിര്‍മ്മിക്കുന്ന ഒരു ചിത്രത്തില്‍ ആദ്യമായി നായ നായകനാകുന്നു എന്ന പ്രത്യേകതയും ‘പെണ്ണും പൊറാട്ടും’ ശ്രദ്ധേയമാക്കുന്നു. ഷെയ്ന്‍ നിഗം, സൗബിന്‍ ഷഹീര്‍ മുതല്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ടോവിനോ തോമസ് തുടങ്ങി മമ്മൂട്ടി-മോഹന്‍ലാല്‍ വരെയുള്ള വന്‍ താരങ്ങളെ അണിനിരുത്തി സിനിമകള്‍ നിര്‍മ്മിച്ച സന്തോഷ് ടി. കുരുവിളയുടെ തീരമാനം, ചിത്രം സംബന്ധിച്ച കൗതുകം ഇരട്ടിയാക്കുന്നു.

STK Frames – ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ് കൂട്ടുക്കെട്ടില്‍ സന്തോഷ് ടി കുരുവിളയോടൊപ്പം ബിനു ജോര്‍ജ് അലക്‌സാണ്ടര്‍, ഷെറിന്‍ റേച്ചല്‍ സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. കാസ്റ്റിംഗ് ഡയറക്ടറായി സിനിമയിലേക്കെത്തി പിന്നിട് അഭിനയത്തിലും നായക വേഷങ്ങളിലും ശ്രദ്ധേയനായ രാജേഷ് മാധവന്‍, ഇപ്പോള്‍ സംവിധായകനായി ‘പെണ്ണും പൊറാട്ടും’ അവതരിപ്പിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ഉയരുന്നത്. ചലച്ചിത്രമേളകളില്‍ അദ്ദേഹത്തിന് ലഭിച്ച മികച്ച പ്രതികരണങ്ങളും പ്രശംസകളും, ഈ ചിത്രം ഒരു സാധാരണ സിനിമയല്ലെന്ന സൂചന നല്‍കുന്നു. ഗോവയില്‍ ഗാല പ്രീമിയര്‍ വിഭാഗത്തില്‍, ഒട്ടേറെ അന്തര്‍ദേശീയ, രാജ്യാന്തര ചലച്ചിത്രങ്ങളുമായി ഈ വര്‍ഷം പ്രദര്‍ശിപ്പിച്ച ഒരേയൊരു മലയാള സിനിമ ‘പെണ്ണും പൊറാട്ടും’ ആയിരിക്കുന്നു.

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ‘ഭീഷ്മപര്‍വ്വം’, ‘റാണി പദ്മിനി’ തുടങ്ങിയ ചിത്രങ്ങളുടെ രചന പങ്കാളിയായ രവിശങ്കര്‍ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. ശക്തമായ തിരഥവും കട്ട ലോക്കല്‍ ഡയലോഗുകളും തന്നെയാണ് സിനിമയുടെ പ്രധാന കരുത്ത്. 400 മൃഗങ്ങളും ആറ് പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് എന്നത് മറ്റൊരു പ്രത്യേകത. രാജേഷ് മാധവനും, റൈന രാധാകൃഷ്ണനും ഒഴികെ ബാക്കിയിലെ കഥാപാത്രങ്ങളും പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

സബിന്‍ ഉരളിക്കണ്ടി (ഛായാഗ്രഹണം), ചമന്‍ ചാക്കോ (എഡിറ്റിങ്), ഡോണ്‍ വിന്‍സെന്റ് (സംഗീതം) എന്നിവരടങ്ങിയ സാങ്കേതിക സംഘം ചിത്രം ഉയര്‍ത്തുന്നു. ചെറുപ്പത്തില്‍ തന്നെ മലയാള സിനിമയില്‍ ടെക്‌നിഷ്യന്‍ എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ചമന്‍, ‘ലോക’ ഇന്‍ഡസ്ട്രി ഹിറ്റായതിന് ശേഷം ‘ഐ ആം ഗെയിം പോലുള്ള വന്‍ പ്രൊജക്റ്റുകളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ‘പെണ്ണും പൊറാട്ടും’ എഡിറ്ററായി എത്തുന്നത് പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. ടീസറില്‍ പരിചിതമായ യൂവ സൂപ്പര്‍ താരത്തിന്റെ ശബ്ദ സാന്നിധ്യവും, സാങ്കേതികവും കലാസംവിധാനപരമായ എല്ലാ മേഖലകളും സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നു. അരുണ്‍ സി. തമ്പി- എക്‌സിക്യൂട്ടീവ് പ്രൊഡ്യസര്‍, വൈശാഖ് സുഗുണന്‍- വരികള്‍, വിനോദ് പട്ടണക്കാടന്‍- കലാസംവിധാനം, റോണക്‌സ് സേവ്യര്‍- മേക്കപ്പ്, ശ്രീജിത്ത് ശ്രീനിവാസന്‍- സിങ്ക് & സൗണ്ട് ഡിസൈന്‍, വിപിന്‍ നായര്‍- സൗണ്ട് മിക്‌സിംഗ്, വൈശാഖ് സനല്‍കുമാര്‍, ഡിനോ ഡേവീസ് -വസ്ത്രാലങ്കാരം, Egg White- VFX, ലിജു പ്രഭാകര്‍- കളറിംഗ്, പി ആര്‍ & മാര്‍ക്കറ്റിംഗ് – അഖില്‍ വിഷ്ണു വി എസ്, അക്ഷയ് പ്രകാശ്, ശിവകുമാര്‍ രാഘവ്, പബ്ലിസിറ്റി ഡിസൈന്‍സ് – ആന്റണി സ്റ്റീഫന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top