പ്രശസ്ത സിനിമാതാരം ഇര്‍ഷാദ് അലി പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി പ്രശസ്ത സിനിമാ താരവും, കവിയും എഴുത്തുകാരനുമായ ഇര്‍ഷാദ് അലി പരപ്പനങ്ങാടിയല്‍. ഒന്നാമത് നവജീവന്‍ പരപ്പനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തുന്നത്. ഫെബ്രുവരി എട്ടിന് ഞായറാഴ്ച ഉച്ചയോടെ ചൊല്‍ക്കാഴ്ച കവിതയുടെ വാക്കും വഴികളും എന്ന സെഷനില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം സംസാരിക്കും. സിനിമാ പ്രവര്‍ത്തനകനും യാത്രികനുമായ മാഡ് മധുവാണ് അദ്ദേഹത്തോടൊത്ത് സംവദിക്കുന്നത്.

പരപ്പനങ്ങാടി നഗരത്തിലെ ടൗണ്‍ ജിയുപി സ്‌കൂള്‍ അങ്കണമാണ് പ്രഥമ നവജീവന്‍ പരപ്പനാട് ലിറ്ററേറ്റര്‍ ഫെസ്റ്റിവെലിന് വേദിയാകുന്നത്. ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രമുഖ എഴുത്തുകാരനായ എസ്. ഹരീഷ് ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്യും. മലയാളത്തിലെ എഴുത്തുകാരായ മുഹമ്മദ് അബ്ബാസ്, എംഎസ് ബനേഷ്. സ്മിത ഷൈലേഷ്, ശൈലന്‍, കനിമൊഴി, സി.എസ് മീനാക്ഷി. നജീം നൗഷാദ്, അഞ്ചല്‍ താജ് എന്നിവരടക്കമുള്ള നിരവധി സാഹിത്യകാരന്‍മാര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

വൈകീട്ട് ഡോ. എല്‍.എസ് തോമസ് കുട്ടി സംവിധാനം ചെയ്ത ഫെമിനിച്ച് ഫാത്തിമ ഫെയിം കുമാര്‍ സുനല്‍, ഡോ. നിധിന്യ എന്നിവല്‍ അരങ്ങിലെത്തുന്ന റീല്‍ ആന്റ് റിയല്‍ എന്ന നാടകവും അരങ്ങിലെത്തും. ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന്റെ ഭാഗമായി നഗരസഭാ അങ്കണത്തില്‍ സ്ഥാപിച്ച പരപ്പനങ്ങാടിയുടെ സാഹിത്യപാരമ്പര്യ സ്മരണകള്‍ ഉണര്‍ത്തുന്ന ഇന്ദുലേഖ നോവലിന്റെ ഇന്‍സ്റ്റലേഷന്‍ ഏറെ ശ്രദ്ധേയമായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top