HIGHLIGHTS : Calicut University News; Central and State Budget: Panel Discussion

കേന്ദ്ര – സംസ്ഥാന ബജറ്റ്: പാനൽ ചർച്ച
തൃശ്ശൂർ അരണാട്ടുകര കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്ററിലെ സാമ്പത്തിക ശാസ്ത്ര പഠനവകുപ്പ് കേന്ദ്ര – സംസ്ഥാന ബജറ്റ് 2026 – 27 വിലയിരുത്തുന്നതിന്റെ ഭാഗമായി പാനൽ ചർച്ച സംഘടിപ്പിക്കും. ഫെബ്രുവരി 07-ന് രാവിലെ 10 മണിക്ക് പഠനവകുപ്പ് സെമിനാർ ഹാളിലാണ് പരിപാടി. സംസ്ഥാന ധനകാര്യ കമ്മീഷൻ മുൻ ചെറിയർ മാൻ ഡോ. ബി.എ. പ്രകാശ്, ഡോ. കെ.ഡി. ബാഹുലേയൻ (റിട്ട) (ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്), ഡോ. ഷൈൻ ഡേവിസ് (കാലിക്കറ്റ് സർവകലാശാല), ഇമ്മാനുവൽ തോമസ് (സെന്റ് തോമസ് കോളേജ് തൃശ്ശൂർ) തുടങ്ങിയവർ പങ്കെടുക്കും. ഡോ. മുനീർ ബാബു (കാലിക്കറ്റ് സർവകലാശാല) മോഡറേറ്ററാകും.
ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലയുടെ ഭൂമി, കെട്ടിടങ്ങൾ എന്നിവ സംബന്ധിച്ച എല്ലാ അടിസ്ഥാന രേഖകളും ക്രോഡീകരിച്ച് സാറ്റലൈറ്റ് ഉൾപ്പെടെയുള്ള മാർഗങ്ങൾ ഉപയോഗപെടുത്തി ഡോക്യുമെന്റ് ചെയ്യുന്നതിനും ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് എഞ്ചിനീയറിങ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി തസ്തികയിൽ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. യോഗ്യത : ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽ കുറഞ്ഞത് 10 വർഷം പ്രവൃത്തി പരിചയമുള്ള തഹസിൽദാർ തസ്തികയിൽ നിന്ന് വിരമിച്ചവരായിരിക്കണം. ഉയർന്ന പ്രായപരിധി 60 വയസ്. ആറ് മാസത്തേക്കാണ് നിയമനം. താത്‌പര്യമുള്ളവർ മതിയായ രേഖകൾ സഹിതം ഫെബ്രുവരി 20-ന് രാവിലെ 9.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ വാക് – ഇൻ – ഇന്റർവ്യൂവിന് ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/.
ലൈഫ് സയൻസ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ (എനി ടൈം) പി.എച്ച്.ഡി. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജെ.ആർ.എഫ്. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അസോസിയേറ്റ് പ്രൊഫസർ ഡോ. ഡി. ഗായത്രി ദേവിയുടെ ( ഇ – മെയിൽ : cue3894@uoc.ac.in, ഫോൺ : 9447712539 ) കീഴിൽ ബയോകെമിസ്ട്രി വിഭാത്തിൽ ഒരൊഴിവാണുള്ളത്. താത്‌പര്യമുള്ളവർ മതിയായ രേഖകൾ സഹിതം ഫെബുവരി 19-ന് വൈകിട്ട് 5 മണിക്കുള്ളിൽ lifehod@uoc.ac.in എന്ന ഇ – മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .
പി.എച്ച്.ഡി. പ്രവേശന പരീക്ഷ
കാലിക്കറ്റ് സർവകലാശാലയുടെ പി.എച്ച്.ഡി. 2025 പ്രവേശന പരീക്ഷ ഫെബ്രുവരി 14-ന് ( ശനി ) നടക്കും. കേന്ദ്രം : സർവകലാശാലാ എഞ്ചിനീയറിങ് കോളേജ്, കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ. ഹാൾടിക്കറ്റ് ഫെബ്രുവരി 10 മുതൽ പി.എച്ച്.ഡി. സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാകും. ഫോൺ : 0494 2407016, 2407017.
പരീക്ഷാഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ബി.കോം., ബി.ബി.എ. (CBCSS) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
അഞ്ചാം സെമസ്റ്റർ ബി.കോം., ബി.ബി.എ. ( CBCSS – UG ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


