സിനിമ

അജു വര്‍ഗ്ഗീസ് വിവാഹിതനായി

ന്യൂജനറേഷന്‍ നായകരില്‍ ശ്രദ്ധേയനായ അജു വര്‍ഗീസ്സ് വിവാഹിതനായി. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായ അഗസ്റ്റീനയാണ് വധു. കടവന്ത്ര എടക്കുളം പള്ളിയില്‍ വെച്ചാണ് വിവാഹം നടന്നത്.

സുരാജ് വെഞ്ഞാറമൂടിന് ‘ഗര്‍ഭം’

നടന്‍ സുരാജ് വെഞ്ഞിറാമൂട് താന്‍ ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും വ്യത്യസ്തനായി ഗര്‍ഭിണിയായി അഭിനയിക്കുന്നു. ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തിലാണ് സുരാജ് പൂര്‍ണ്ണ ഗര്‍ഭിണിയായി എത്തുന്നത്. സുധീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സുരാജ് അവതരിപ്പിക്കുന്നത്.
ഗര്‍ഭിണിയായി അഭിനയിക്കുക എന്നത് നിസാര കാര്യമല്ലെന്നും ഇതിനായി താന്‍

സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു.

ചെന്നൈ: മലയാളിക്കൊരുപിടി ഭാവ സാന്ദ്രമായ ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ എംഐഒപി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കിഡ്‌നി രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദേഹം. മൃതദേഹം ചെന്നൈയില്‍ പൊതു ദര്‍സനത്തിന് വെച്ചിരിക്കുകയാണ്.

പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്ര അന്തരിച്ചു

ചെന്നൈ : പ്രശസ്ത സംവിധായകനും, ഛായാഗ്രാഹകനുമായ ബാലു മഹേന്ദ്ര (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
തിരക്കഥാകൃത്ത്, എഡിറ്റര്‍,ഛായാഗ്രാഹകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമായിരുന്നു ബാലു മഹേന്ദ്രയുടേത്.

നടി മീരാ ജാസ്മിന്‍ വിവാഹിതയായി

കൂടുതല്‍ ചിത്രങ്ങള്‍…
പ്രശസ്ത ചലച്ചിത്ര താരം മീരാ ജാസ്മിന്‍ വിവാഹിതയായി. നന്ദാവനം സ്വീറ്റ്‌ഹോമില്‍ അനില്‍ ജോണ്‍ ടൈറ്റസാണ് മീരയുടെ വരന്‍. ഉച്ചക്ക് 12 മണി

രഞ്ജിനി ഹരിദാസിന്റെ സിനിമക്ക് വിലക്ക്

പ്രശസ്ത അവതാരികയും മോഡലും നടിയുമായ രഞ്ജിനി ഹരിദാസിന്റെ ചിത്രത്തിന് കോടതി വിലക്ക്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്ന് കാണിച്ച് ആലപ്പുഴ സ്വദേശിനിയായ ബിന്ദുകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് കോടതി വിധി. ആലപ്പുഴ ജില്ലാ കോടതിയാണ് ഈ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് മഞ്ജുവും ഗീതുവും യുകെയില്‍

മയാളികളുടെ പ്രിയ നായികയായ മഞ്ജുവാര്യര്‍ വെള്ളിത്തിരയിരേലക്ക് മടങ്ങി വന്നതോടൊപ്പം ഒട്ടേറേ വിവാദങ്ങളും അവരെ പിന്‍തുടര്‍ന്നു. ഏറെ ദിലീപുമായുള്ള വേര്‍പിരിയല്‍ വാര്‍ത്തകളായിരന്നു. കൂടാതെ മഞ്ജുവിന്റെ പരസ്യ ചിത്രങ്ങളുടെ വാര്‍ത്തകളും പുതിയ സിനിമകളുടെ വാര്‍ത്തകളും എല്ലാം തന്നെ മാധ്യമങ്ങളും ആരാധകരും ഏറെ ആഘോഷപൂര്‍വ്വം തന്നെയാണ് ആഘേഷിച്ചത്.

രാഷ്ട്രീയത്തിലേക്കില്ല; റീമാ കല്ലിങ്കല്‍

സിനിമാലോകത്ത് വ്യത്യസ്തമായ നിലപാടുകളിലൂടെ വ്യക്തിത്വം തെളിയിച്ച റീമാ കലിങ്കല്‍ താന്‍ രാഷ്ട്രീയ രംഗത്തേക്ക് വരുന്നു എന്ന വാര്‍ത്ത നിഷേധിച്ച് രംഗത്ത്. സാമൂഹ്യ പ്രവര്‍ത്തനത്തിന് പുറമെ റീമ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ തനിക്ക് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യമില്ലെന്ന് റീമ തുറന്നു പറഞ്ഞിരിക്കുകയാണ്.

ലൈംഗികാരോപണവുമായി ഷെര്‍ലിന്‍ ചോപ്ര രൂപേഷ് പോളിനെതിരെ

പ്രശസ്ത നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര കാമസൂത്ര 3 ഡിയുടെ സംവിധായകന്‍ രൂപപേഷ് പോളിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത്. സംവിധായകന്‍ തന്നെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന് ചൂണ്ടി കാണിച്ചാണ് ഷെര്‍ലിന്‍ ചോപ്ര പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ സംഭവത്തെ തുടര്‍ന്ന് തനിക്ക് ചിത്രത്തില്‍ അഭിനയിച്ചതിനുള്ള ബാക്കി പ്രതിഫലം

error: Content is protected !!
Scroll to Top