Section

malabari-logo-mobile

‘1983’ 2014 ലെ ആദ്യ മലയാള ഹിറ്റ്

HIGHLIGHTS : ഗൃഹാതുരത്വം ഉണര്‍ത്തുന്ന എണ്‍പതുകളിലെ നാട്ടിന്‍ പുറത്തിന്റെ കഥ പറയുന്ന '1983' ലെ എന്ന

1983ഗൃഹാതുരത്വം ഉണര്‍ത്തുന്ന എണ്‍പതുകളിലെ നാട്ടിന്‍ പുറത്തിന്റെ കഥ പറയുന്ന ‘1983’ ലെ എന്ന മലയാള ചിത്രത്തിന് റിലീസിങ്ങ് കേന്ദ്രങ്ങളില്‍ മികച്ച പ്രതികരണം. മലയാളത്തിന്റെ യുവതാരം നിവിന്‍ പോളി നായകനാവുന്ന ക്രിക്കറ്റ് പ്രമേയമാകുന്ന ഈ ചിത്രം ഫാന്‍സുകാര്‍ക്കൊപ്പം കേരളത്തിലെ യുവാക്കളും ഏറ്റെടുത്തു എന്ന സൂചനയാണ് ലഭിക്കുന്നത്.

ബ്രഹ്മപുരം എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണിത്. 1983 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യമായി ലോകകപ്പ് കിരീടം നേടിയ ധന്യമുഹൂര്‍ത്തത്തിലെ ആഘോഷങ്ങളില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. ഗ്രാമത്തിലെ മെക്കാനിക്കായ ഗോപിയാശാന്റെ മകന്‍ രമേശ് ബ്രഹ്മപുരത്തിന്റെ തന്നെ ബാച്ച് മാനാണ്. രമേശായി നിവിന്‍ പോളിയും ഗോപിയാശാനായി ജോയ്മാത്യുവും വേഷമിടുന്നു. മകനെ എഞ്ചിനിയറാക്കാന്‍ മനസാ ആഗ്രഹിച്ച ഗോപിയാശാന്റെ സ്വപ്നങ്ങള്‍ക്കപ്പുറമായിരുന്നു രമേശിന്റെ ക്രിക്കറ്റ് ഭ്രാന്ത്. ഈ അച്ഛനും മകനിലൂടെയുമാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഷൈജു കുറുപ്പും, സഞ്ജുവുമടങ്ങുന്ന നിവിന്‍ പോളിയുടെ ക്രിക്കറ്റ് കൂട്ടത്തിന്റെ കളിതമാശകളും കാര്യങ്ങളും ഗ്രാമീണ പ്രണയവും ചിത്രത്തെ ജീവസുറ്റതാക്കുന്നു.

sameeksha-malabarinews

[youtube]http://www.youtube.com/watch?v=9MSxbBWZJn4[/youtube]

പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫറായ ആബ്രിദ് ഷൈനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. എല്‍ജെ ഫിലിംസിന്റെ ബാനറില്‍ ഷംസുദ്ദീന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അജിന്‍ കൃഷ്ണയാണ്. ചിത്രത്തില്‍ ഗോപി സുന്ദര്‍ ഈണമിട്ട ഓലേഞ്ഞാലി കുരുവി എന്ന ഗാനം ഇപ്പോഴേ ഹിറ്റായി കഴിഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!