അനാശാസ്യം: കേരളാ കോണ്‍ഗ്രസ് നേതാവിന്റെ മകനടക്കം 5 പേര്‍ പിടിയില്‍

PENVANIBHAMകോട്ടയം : വിദേശ മലയാളികളുടെ വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തി വരുന്ന സംഘത്തെ പോലീസ് പിടികൂടി. കോട്ടയത്തെ കേരളാ കോണ്‍ഗ്രസ്സിന്റെ ഒരു പ്രമുഖ നേതാവിന്റെ മകനടക്കം 5 പേരാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന 2 പേര്‍ ഓടി രക്ഷപ്പെട്ടു.

കോട്ടയം തിരുവാര്‍പ്പ് സ്വദേശി ഷെമീര്‍ (25), കാരാപുഴ സ്വദേശി സുമേഷ് (25), പത്തനംതിട്ട പെരിങ്ങനാട് സ്വദേശി അമ്പിളി (35), ചിങ്ങമനം അനുടോണി (23), കൊല്ലം പത്താനപുരം സ്വദേശി ഉഷ (27) എന്നിവരാണ് അറസ്റ്റിലായത്.
ഏറ്റുമാനൂരിലെ ഒരു വാടകവീട്ടിലായിരുന്നു സംഘം തങ്ങിയിരുന്നത്. സംഘത്തില്‍ പ്രധാനികളായ അടൂര്‍ സ്വദേശി അജിത്ത് കുമാര്‍, സജി എന്നിവര്‍ ഓടി രക്ഷപ്പെട്ടു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top