തിരൂര്‍ വെട്ട്; അറസ്റ്റ് തുടരുന്നു; 3 പേര്‍ പിടിയില്‍

tirur vettuതിരൂര്‍ : കഴിഞ്ഞ ദിവസം തിരൂര്‍ മംഗലത്ത് രണ്ട് സിപിഐഎം പ്രവര്‍ത്തകരെ പട്ടാപകല്‍ നടുറോഡിലിട്ട് വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ 3 പേരെ കൂടി പ്രതേ്യക അനേ്വഷണ സംഘം അറസ്റ്റ് ചെയ്തു. ചമ്രവട്ടം സ്വദേശികളായ മുഹമ്മദ് ഇക്ബാല്‍ (31), നൗഷാദ് (28), അബ്ദുള്‍ ഹമീദ് (30)എന്നിവരാണ് പിടിയിലായത്. ഇവര്‍ ഒളിച്ച് താമസിക്കുകയായിരുന്ന ചമ്രവട്ടത്തെ അബ്ദുള്‍ ഹമീദിന്റെ മരമില്ലില്‍ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. പുലര്‍ച്ചെ നാലരയോടെ ഈ സ്ഥലം പോലീസ് വളയുകയായിരുന്നു.

ഇവരെ ഇന്ന് വൈകീട്ടോടെ തിരൂര്‍ ഒന്നാക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.

ആകെ 14 പ്രതികളാണ് ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇനി അഞ്ച് പേരെ കൂടി പിടികൂടാനുണ്ട്.

 

സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Share news
error: Content is protected !!
Scroll to Top