Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട

HIGHLIGHTS : 7കിലോ കഞ്ചാവുമായി എക്‌സൈസ് പിടയിലായത് മൊത്തവിതരണക്കാരന്‍ വണ്ടൂര്‍: മലപ്പുറം ജില്ലയുടെ മലയോരമേഖലയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. അട്ടപ്പാടിയില്‍ ...

excise kalikavu7കിലോ കഞ്ചാവുമായി എക്‌സൈസ് പിടയിലായത് മൊത്തവിതരണക്കാരന്‍

വണ്ടൂര്‍:  മലപ്പുറം ജില്ലയുടെ മലയോരമേഖലയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. അട്ടപ്പാടിയില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് മൊത്തവില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാളെ കാളികാവ് എക്‌സൈസ് സംഘം പിടികൂടി. പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് മണ്ണാര്‍ക്കാട് കല്ലന്‍മല സ്വദേശി എരുമയൂര്‍ മോഹനന്‍ എന്നയാളെയാണ് ഏഴ് കിലോ കഞ്ചാവ് ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ കടത്തുന്നതിനിടെ കരുവാരകുണ്ടിനടുത്ത് ഭവനംപറമ്പ് വെച്ച് കാളികാവ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

മോഹനന്‍ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയും വളരെ നാളുകളായി എക്‌സൈസിന്റെ നിരന്തര നിരീക്ഷണത്തിലുമായിരുന്നു. ഇയാള്‍ക്ക് കഞ്ചാവ് വില്‍പ്പനയില്‍ സഹായിക്കാനായി നിരവധി അനുയായികള്‍ കൂടെയുള്ളതിനാല്‍ എക്‌സൈസുകാര്‍ പിടികൂടാനെത്തുമ്പോള്‍ തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയാണ് പതിവ്. പ്രതിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും മറ്റ് ബന്ധങ്ങളും ഉപയോഗിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ കഞ്ചാവ് കേസില്‍ ഒന്നര വര്‍ഷത്തെ തടവ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും കഞ്ചാവ് കച്ചവടത്തില്‍ സജീവമാകുകയായിരുന്നു. മലപ്പുറം, പാലക്കാട് ജില്ലകളിലെ ഏജന്റ്മാര്‍ക്കാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് എത്തിച്ച് കൊടുത്തിരുന്നത്. ഇത് കൂടാതെ കോളേജ്, സ്‌ക്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് 4 ഗ്രാം വീതമുള്ള പാക്കറ്റുകള്‍ 100/- രൂപക്കും 8 ഗ്രാം വീതമുള്ള പാക്കറ്റുകള്‍ 200/- രൂപക്കും ഇയാള്‍ ചില്ലറ വില്‍പ്പന നടത്തിയിരുന്നു.ഇയാളെ പിടികൂടുന്ന സമയത്ത് ഇയാളുടെ ഫോണില്‍ അന്യ സംസ്ഥാന തൊഴിലാളികളുടേയും കോളേജ് വിദ്യാര്‍ത്ഥികളുടേയും ധാരാളം ഫോണ്‍ കോളുകള്‍ കഞ്ചാവ് ആവശ്യപ്പെട്ടു കൊണ്ട് വന്ന് കൊണ്ടിരിക്കുകയായിരുന്നു.
അട്ടപ്പാടിയില്‍ നിന്നും കഞ്ചാവ് വന്‍തോതില്‍ സംഭരിച്ച് മണ്ണാര്‍ക്കാടുള്ള ഇയാളുടെ വീട്ടില്‍ രഹസ്യമായി സൂക്ഷിച്ച് മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയാണ് പതിവ്. ഫോണ്‍ മുഖാന്തിരം ബന്ധപ്പെട്ടാണ് പ്രതി ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുത്തിരുന്നത്. ഒരു കിലോ കഞ്ചാവ് അട്ടപ്പാടിയില്‍ നിന്നും 9000/- രൂപക്ക് വാങ്ങി ചില്ലറ വില്‍പ്പനക്കാര്‍ക്ക് കിലോക്ക് 20,000/- രൂപക്ക് വില്‍ക്കുകയാണ് പ്രതിയുടെ രീതി. ഏഴ് കിലോ കഞ്ചാവുമായി മോഹനന്‍ എത്തുമെന്ന് രഹസ്യ വിവരം കിട്ടിയ എക്‌സൈസുകാര്‍ പ്രതിയെ തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്താനുപയോഗിച്ച ഗുഡ്‌സ് ഓട്ടോറിക്ഷയടക്കം പ്രതിയെ ് ചോദ്യം ചെയ്തതില്‍ പ്രതിക്ക് ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് എത്തിക്കുന്ന വന്‍കിട ഏജന്റ്മാരെ കുറിച്ചുള്ള വിവരങ്ങള്‍ എക്‌സൈസിന് കിട്ടിയതായി സൂചനയുണ്ട്

. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കാളികാവ് എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഏഴു കേസുകളിലായി 27 കിലോയോളം കഞ്ചാവും ഇവ് കടത്താനുപയോഗിച്ച നാല് വാഹനങ്ങളും വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും അന്യ സംസ്ഥാന തൊഴിലാളികളുമാണ് പ്രധാന ഉപഭോക്താക്കള്‍. ജില്ലയിലെ സ്‌കൂള്‍, കോളേജ് പരിസരങ്ങള്‍ നിരീക്ഷിക്കാന്‍ എക്‌സൈസിന്റെ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്്. കഞ്ചാവ് മാഫിയക്കെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് എക്‌സൈസ് ഡിപ്പാര്‍ട്ടമെന്റ് ഒരുങ്ങുകയാണ്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.മഹേഷ്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.അശോകന്‍, പ്രിവന്റീവ് ഓഫീസര്‍ ടി.ഷിജുമോന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രശാന്ത്.പി.കെ, കെ.എം.ശിവപ്രകാശ്, അരുണ്‍കുമാര്‍.കെ.എസ്., സി.ശ്രീകുമാര്‍, പി.സുധാകരന്‍, സുഭാഷ്.പി.വി, ശങ്കരനാരായണന്‍.എന്‍, അശോക്.പി, എക്‌സൈസ് ഡ്രൈവര്‍ കെ.രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!