പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ റെയില്‍വേസ്റ്റേഷനില്‍ നിരവധി പരാധീനതകള്‍ക്കിടയിലും യാത്രക്കാര്‍ക്ക് അനുഗ്രഹമായി പുതിയ വെയ്റ്റിങ് റൂം ഉദ്ഘാടനത്തിനൊരുങ്ങുന്നു.
പുതിയ ടിക്കറ്റ് കൗണ്ടര്‍ കെട്ടിടം നിലവില്‍ വന്നതോടെ പ്രധാന കെട്ടിടത്തില്‍ ഉണ്ടായിരുന്ന കൗണ്ടര്‍ നിന്നിടമാണ് വെയ്റ്റിങ്ങ് റൂമായി പുതുക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന്റെനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ.് ടൈല്‍സ് പാകിയ റൂമില്‍ ആവശ്യമായ കസേരകളും ഫാനും ഉറപ്പിക്കുന്ന ജോലിയാണ് ബാക്കിയുള്ളത്.
ഗ്രേഡ് അനുസരിച്ച് പരപ്പനങ്ങാടി സ്റ്റേഷന്‍ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ സെക്കന്‍ഡ് ക്ലാസ് യാത്രക്കാര്‍ക്ക് സ്റ്റേഷനില്‍ വെയ്റ്റിങ്ങ് റൂം സജ്ജീകരണം ഒരുക്കാറില്ല. അടുത്തിടെ പരപ്പനങ്ങാടി സ്റ്റേഷനിലെ യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനവും ടിക്കറ്റിനത്തിലുള്ള വരുമാനം കൂടിയതിനാലും ഈ സ്‌റ്റേഷന്റെ ഗ്രേഡ് മുകളിലേക്കുയര്‍ത്തുമെന്നാണ് സൂചന.




