നാദാപുരത്ത് രണ്ട് ബൈക്കുകള്‍ കത്തിച്ചു

നാദാപുരം : പുറമേരി കോടഞ്ചേരി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ അജ്ഞാതര്‍ തീ വെച്ച് നശിപ്പിച്ചു. നാദാപുരത്ത് ഫാന്‍സി കട നടത്തുന്ന രേവോരത്ത് രവീന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബൈക്കുകള്‍. ഇന്ന് പുലര്‍ച്ചെ നാലരയോടെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് വീടിന്റെ പോര്‍ച്ചില്‍ തീകണ്ടത്. ഓടികൂടിയ നാട്ടുകാരാണ് തീയണച്ചത്.

ഇതില്‍ രവീന്ദ്രന്റെ മകന്‍ അശ്വിന്റെ യൂനികോണ്‍ ബൈക്ക് വാങ്ങിയിട്ട് 10 ദിവസം മാത്രമേ ആയിട്ടൊള്ളൂ. നാദാപുരം പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top