മലയാളി യുവാവ് ലണ്ടണില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

dibsonലണ്ടണ്‍: ലണ്ടണിലെ മാഞ്ചസ്റ്ററില്‍ താമസിക്കുന്ന ഡിബ്‌സണ്‍ എന്ന ഇടുക്കി സ്വദേശിയാണ് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞത്. വെള്ളിയാഴ്ച വൈകീട്ട് മാഞ്ചസ്റ്റര്‍ സിറ്റി സെന്ററിലെ നൈറ്റ് ക്ലബ്ബിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഡിബ്‌സണിന് മാരകമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് 2 ദിവസത്തോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയെങ്കിലും ഇന്നലെ തലച്ചോറില്‍ അമിത രക്ത സ്രാവം ഉണ്ടായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിറ്റി സെന്ററിലെ നൈറ്റ് ക്ലബ്ബിന് സമീപമുള്ള സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

ഇടുക്കി മൂലമറ്റം സ്വദേശിയായ ഡിബ്‌സണ്‍ കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം നേടി. മെക്‌സിക്കോയില്‍ നിന്ന് എഞ്ചിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിരുന്നു. മാഞ്ചസ്റ്ററില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് ഡിബ്‌സണ്‍.

Share news
error: Content is protected !!
Scroll to Top