സുരാജ് വെഞ്ഞാറമൂടിന് ‘ഗര്‍ഭം’

maxresdefaultനടന്‍ സുരാജ് വെഞ്ഞിറാമൂട് താന്‍ ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും വ്യത്യസ്തനായി ഗര്‍ഭിണിയായി അഭിനയിക്കുന്നു. ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തിലാണ് സുരാജ് പൂര്‍ണ്ണ ഗര്‍ഭിണിയായി എത്തുന്നത്. സുധീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സുരാജ് അവതരിപ്പിക്കുന്നത്.

ഗര്‍ഭിണിയായി അഭിനയിക്കുക എന്നത് നിസാര കാര്യമല്ലെന്നും ഇതിനായി താന്‍ ഗര്‍ഭിണികളുടെ നടപ്പും ജീവിതരീതി എന്നിവയെല്ലാം കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും സുരാജ് പറഞ്ഞു.

് കോമഡി എന്നതിനപ്പുറം ഈ ചിത്രം ശാസ്ത്രത്തിനും പ്രാധ്യം നല്‍കുന്നു. എങ്ങനെ ഗര്‍ഭം ധരിക്കുന്നു എന്നതാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഗര്‍ഭാവസ്ഥയിലൂടെയാണ് കഥ വികസിക്കുന്നതും.

മായാമോഹിനി എന്ന ചിത്രത്തില്‍ ദിലീപിനെ മായാമോഹിനിയാക്കി മേക്കപ്പ് ചെയ്ത റോഷനാണ് സുരാജിനെ ഗര്‍ഭിണിയാക്കി മേക്കപ്പ് ചെയ്തിരിക്കുന്നത്.

 

 

 

 

Share news
error: Content is protected !!
Scroll to Top