പരിരക്ഷാ പദ്ധതിക്ക് എട്ട് ആംബുലന്‍സുകള്‍

MALAPPURAM MELAYODANUBANDHICHU NADANNA IT SEMINAAR E T MUHAMMED BASHEER  ULGAADANAM CHEYUNNUപൊന്നാനി:മലപ്പുറത്തിന്റെ മുഖമുദ്ര ലോകത്തിന് തന്നെ മാതൃകയായ ദയയുടെ ഭാവമാണെന്നും ഇക്കാര്യത്തില്‍ മലപ്പുറത്തിന് എക്കാലവും അഭിമാനിക്കാമെന്നും ഇ.റ്റി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു.

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന പരിരക്ഷാ ഹോം കെയര്‍ പദ്ധതിക്ക് എം.പി. യുടെ പ്രാദേശിക വികസന ഫണ്ടിലുള്‍പ്പെടുത്തി അനുവദിച്ച ആംബുലന്‍സുകളുടെ വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.പി.

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ തവനൂര്‍, പുറത്തൂര്‍, ഒഴൂര്‍, കല്‍പകഞ്ചേരി, ചെറിയമുണ്ടം, പൊന്മുണ്ടം, മംഗലം, വളവന്നൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ പി.എച്ച്.സി./സി.എച്ച്.സി. വഴി നടപ്പാക്കുന്ന പരിരക്ഷാ ഹോം കെയര്‍ പദ്ധതികള്‍ക്ക് എട്ട് ആംബുലന്‍സുകളാണ് വിതരണം ചെയ്തത്.

കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്റ്റര്‍ കെ.ബിജു, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ശശികുമാര്‍, പരിരക്ഷാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top