Section

malabari-logo-mobile

ഇന്ത്യന്‍ ബീഡികള്‍ക്ക് അമേരിക്കയില്‍ നിരോധനം

HIGHLIGHTS : വാഷിങ്ടണ്‍ : ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ബീഡികള്‍ക്ക് അമേരിക്കയില്‍ വിലക്ക്. നാല് തരം ബീഡികള്‍ക്കാണ് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര...

imagesവാഷിങ്ടണ്‍ : ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ബീഡികള്‍ക്ക് അമേരിക്കയില്‍ വിലക്ക്. നാല് തരം ബീഡികള്‍ക്കാണ് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ആദ്യമായാണ് ഇത്തരത്തില്‍ പുകയില ഉല്‍പ്പന്നത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

ഈ ബീഡികളില്‍ നിക്കോട്ടിനും ടാറും കാര്‍ബണ്‍മോണോക്‌സൈഡും സാധാരണ സിഗററ്റില്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ നിരവധി മടങ്ങ് കൂടുതലാണെന്ന് അമേരിക്കന്‍ അതോറിറ്റി വ്യക്തമാക്കുന്നു. മുമ്പ് ഇന്ത്യയില്‍ നിന്ന് ലഭിച്ചിരുന്ന തരം ബീഡികളല്ല ഇപ്പോള്‍ ലഭിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. നിലവിലുള്ള ഗുണനിലവാര വ്യവസ്ഥകളുമായി ഇന്ത്യന്‍ ബീഡികള്‍ക്ക് യോജിച്ച് പോകാന്‍ കഴിയില്ലെന്നും നിരോധിച്ച ശേഷം ഇന്ത്യന്‍ ബീഡികള്‍ അമേരിക്കിയില്‍ വില്‍ക്കാന്‍ ശ്രമിച്ചാല്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ നേരിടേണ്ടി വരുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!