Section

malabari-logo-mobile

താനൊരു തുറന്ന പുസ്തകം; അമൃതാനന്ദമയി

HIGHLIGHTS : പാലക്കാട് : അമൃതാനന്ദമയി മഠത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി മാതാ അമൃതാനന്ദമയി രംഗത്ത്. ആശ്രമം തുറന്ന പുസ്തകമാണെന്നും എല്ലാവരോടും മറക്...

youtubeപാലക്കാട് : അമൃതാനന്ദമയി മഠത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി മാതാ അമൃതാനന്ദമയി രംഗത്ത്. ആശ്രമം തുറന്ന പുസ്തകമാണെന്നും എല്ലാവരോടും മറക്കാനും, ക്ഷമിക്കാനും ശ്രമിക്കുകയാണെന്നും അങ്ങനെ ക്ഷമിക്കുമ്പോള്‍ പലതും അനുഭവിക്കേണ്ടി വരുന്നതായും വിവാദങ്ങള്‍ക്ക് മറുപടിയായി മാതാ അമൃതാനന്ദമയി പറഞ്ഞു.

മഠത്തിന് യാതൊരു കാര്യവും മറയ്ക്കാനില്ലെന്നും വരവ് ചെലവ് കണക്കുകള്‍ എല്ലാ വര്‍ഷവും കൃത്യമായി ബോധ്യപ്പിക്കാറുണ്ടെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. തന്നെ സേവിക്കണമെന്ന് താന്‍ ആരോടും പറയുന്നില്ലെന്നും താന്‍ മറ്റുള്ളവരെ സേവിക്കുകയാണെന്നും വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോഴാണ് പലരും പലതും പറയുന്നതെന്നും മതവികാരം ഇളക്കിവിട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്നും മാതാ അമൃതാനന്ദമയി. പുത്തൂരില്‍ ബ്രഹ്മസ്ഥാന ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രഭാഷണത്തിനിടെയാണ് അമൃതാനന്ദമയി ആരോപണത്തിന് മറുപടി നല്‍കിയത്.

sameeksha-malabarinews

മാതാഅമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയായിരുന്ന ഗെയില്‍ ട്രെഡ്വല്‍ ‘ഹോളി ഹെല്‍ : എ മെമ്മര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്റ് പ്യുര്‍ മാഡ്‌നസ്സ്’ എന്ന പുസ്തകത്തിലൂടെ ഉന്നയിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!