തിരു : സോളാര്‍ തട്ടിപ്പ് കേസില്‍ ജയില്‍ മോചിതയായ സരിത എസ് നായരുടെ സാമ്പത്തിക ശ്രോതസ്സ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്റെ കത്ത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കാണ് വിഎസ് അച്യുതാനന്ദന്‍ കത്തയച്ചിരിക്കുന്നത്.
സരിതാ എസ് നായര്‍ക്ക് സോളാര്‍ കേസ് ഒത്തു തീര്‍പ്പാക്കാന്‍ എവിടെ നിന്ന് പണം ലഭിച്ചു എന്ന് അനേ്വഷിക്കണമെന്നും ഇതിന്റെ നിജസ്ഥിതി ജനങ്ങളെ അറിയിക്കണമെന്നുള്ള കാര്യങ്ങളുമാണ് ആഭ്യന്തരമന്ത്രിക്ക് വിഎസ് അയച്ചിട്ടുള്ള കത്തിന്റെ ഉള്ളടക്കം.
സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ സരിത എസ് നായര്‍ ഇന്നലെയാണ് ജയില്‍ മോചിതയായത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




