പാചകവാതക വിതരണക്കാര്‍ സമരത്തിലേക്ക്; വിതരണം നിലച്ചേക്കും

കൊച്ചി : രാജ്യവ്യാപകമായി പാചകവാതക ഏജന്‍സികള്‍ ചൊവ്വാഴ്ച മുതല്‍ സമരം തുടങ്ങും. എണ്ണകമ്പനികളുടെ പുതിയ മാര്‍ക്കറ്റിങ് നിര്‍ദ്ദേശത്തിനെതിരെയാണ് സമരം. പാചകവാതക വിതരണം നിര്‍ത്തിവെച്ച് സമരത്തിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള അറിയിപ്പ് ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

ഗ്യാസ് വിതരണത്തില്‍ താമസം ഉണ്ടാവുകയാണെങ്കില്‍ ഏജന്‍സികള്‍ക്ക് പിഴ ചുമത്തുവാനുള്ള കമ്പനികളുടെ തീരുമാനം പിന്‍വലിക്കുക, നിയന്ത്രണങ്ങളില്ലാതെ പുതിയ ഏജന്‍സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തി വെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിതരണ ഏജന്‍സിക്കാരുടെ സംഘടന സമരത്തിനൊരുങ്ങുന്നത്.

മൂന്ന് എണ്ണ കമ്പനികളും സംയുക്തമായി സമരം പ്രഖ്യാപിച്ചതോടെ വിതരണം പൂര്‍ണ്ണമായും തടസ്സപ്പെടാനാണ് സാധ്യത.

 

 

Share news
error: Content is protected !!
Scroll to Top