കണ്ണൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ചു

കണ്ണൂര്‍ : നാലാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ മാസങ്ങളായി ലൈംഗിക പീഡനത്തിന് വിധേയനാക്കിയ അധ്യാപകനെ സംരക്ഷിക്കാന്‍ അധികൃതരുടെ ശ്രമം. അധ്യാപകനെതിരെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കേസ് ഒതുക്കിതീര്‍ക്കാനാണ് ചൈല്‍ഡ്‌ലൈന്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപണം ഉന്നയിച്ചു. സംഭവത്തെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം നേരിടുന്ന കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നത് ഉപേക്ഷിച്ചിരിക്കുകയാണ്.

അതേസമയം ആരോപണം ഉണ്ടായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി എഇഒ അറിയിച്ചു. എന്നാല്‍ പീഡന സംഭവം പുറത്ത് പറയാതിരിക്കാനും നടപടിയെടുക്കാനും വൈകിപ്പിച്ച എഇഒ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കും.

 

Share news
error: Content is protected !!
Scroll to Top