HIGHLIGHTS : പ്രശസ്ത അവതാരികയും മോഡലും നടിയുമായ രഞ്ജിനി ഹരിദാസിന്റെ ചിത്രത്തിന് കോടതി വിലക്ക്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത...
പ്രശസ്ത അവതാരികയും മോഡലും നടിയുമായ രഞ്ജിനി ഹരിദാസിന്റെ ചിത്രത്തിന് കോടതി വിലക്ക്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്ന് കാണിച്ച് ആലപ്പുഴ സ്വദേശിനിയായ ബിന്ദുകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് കോടതി വിധി. ആലപ്പുഴ ജില്ലാ കോടതിയാണ് ഈ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ ചിത്രത്തില്‍ രഞ്ജിനി ഹരിദാസിന് പുറമെ കലാഭവന്‍ മണിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ച് പ്രദര്‍ശനത്തിനെത്താനിരിക്കെയാണ് ഈ വിലക്ക്.
ചിത്രത്തില്‍ സെയില്‍സ് ഗേളായാണ് രഞ്ജിനി ഹരിദാസ് വേഷമിടുന്നത്. കലാഭവന്‍മണി ഡ്രൈവറുടെ വേഷത്തിലെത്തുന്നു. പുതുമുഖ സംവിധായകനായ ശ്യാം പ്രവീണാണ് ചിത്രമൊരുക്കുന്നത്.