ടിപി വധകേസില്‍ സിബിഐ അനേ്വഷണം പ്രഖ്യാപിക്കാമെന്ന് പറഞ്ഞിട്ടില്ല; ചെന്നിത്തല

Ramesh Chennithala2തിരൂ : ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചന കേസില്‍ സിബിഐ അനേ്വഷണം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസ് അനേ്വഷണത്തിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

രമയുടെ പരാതി സര്‍ക്കാര്‍ ഗൗരവമായാണ് എടുത്തതെന്നും അതിനാലാണ് പരാതി പോലീസിന് കൈമാറിയതെന്നും സര്‍ക്കാരിനെ സംബന്ധിച്ച് നിയമപരമായ നടപടികള്‍ മാത്രമേ സ്വീകരിക്കാന്‍ കഴിയൂ എന്നും ചെന്നിത്തല പറഞ്ഞു. അതുകൊണ്ട് തന്നെ രമ സമരം നിര്‍ത്തണമെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Share news
error: Content is protected !!
Scroll to Top