Section

malabari-logo-mobile

ചിറ്റലപ്പള്ളി പാരിതോഷികം പിന്‍വലിച്ചതായി പ്രഖ്യാപിച്ചു. ജസീറ സമരം അവസാനിപ്പിച്ചു

HIGHLIGHTS : കൊച്ചി : ചിറ്റിലപ്പള്ളിക്കെതിരെ ജസീറ നടത്തിവന്ന സമരം പിന്‍വലിച്ചു. ജസീറക്ക് പാരിതോഷികമായി കൊച്ചഔസേപ്പ് ചിറ്റിലപ്പള്ളി പ്രഖ്യാപിച്ച സമ്മാന തുക പിന്‍...

jaseera തുടര്‍ന്ന് ചിറ്റിലപ്പള്ളിയുടെ വീട്ടിന് മുന്നില്‍ നടത്തി വന്നിരുന്ന സമരം ജസീറ അവസാനിപ്പിച്ചു.

ജസീറ പണം വാങ്ങാന്‍ വിസമ്മതിച്ചതിനാലാണ് പാരിതോഷികം പിന്‍വലിക്കുന്നതെന്നും തുക സാമൂഹ്യക്ഷേമ വകുപ്പിന്റെ രോഗികളായ കുട്ടികളെ ചികില്‍സിക്കുന്ന താലോലം പദ്ധതിക്ക് കൈമാറുമെന്നും കൊച്ചഔസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു.

sameeksha-malabarinews

എല്‍ഡിഎഫ് സമരത്തിനെതിരെ പ്രതിഷേധിച്ച സന്ധ്യക്കൊപ്പം ജസീറക്കും പണം നല്‍കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ജസീറ ദില്ലിയില്‍ സമരത്തിലായിരുന്നതിനാല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് ജസീറയുടെ തുക നല്‍കാനാവില്ലെന്നും മക്കളുടെ പേരില്‍ തുക നിക്ഷേപിക്കാമെന്ന് ചിറ്റിലപ്പള്ളി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സമരം നടത്തുന്നത് താനാണെന്നും പ്രഖ്യാപിച്ച തുക തനിക്ക് തരണമെന്ന വാദവുമായി ജസീറ ചിറ്റിലപ്പള്ളിയുടെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. ചിറ്റിലപ്പള്ളി പ്രഖ്യാപിച്ച തുക തനിക്ക് നല്‍കുകയോ അല്ലെങ്കില്‍ പാരിതോഷികം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ജസീറ സമരം നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!