ബംഗാളില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചില ഇടത് എംഎല്‍എമാരെ കാണാതായി

bangalകൊല്‍ക്കത്ത :പശ്ചിമബംഗാളിലെ രാജ്യസഭ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരക്കെ നിരവധി രാഷ്ട്രീയ അന്തര്‍നാടകങ്ങളും അരങ്ങേറുന്നു. ചില ഇടതു എംഎല്‍എമാരെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിത് തൃണമൂല്‍ കോണ്‍ഗ്രസിന് ഒഴിവുകള്‍ വരുന്ന മുഴുവന്‍ സീറ്റുകളും കൈപ്പിടയിലൊതുക്കാനുള്ള കളമൊരുക്കലാകുമെന്ന് സൂചന
കാണാതായ റവല്യൂഷണറി സ്യോഷിലിസ്റ്റ് പ്രാര്‍ട്ടിയുടെ എംഎല്‍എ അനന്തദേബ് അധികാരിയെ കണ്ടത്തിയെങ്ങിലും ആര്‍എസ്പിയുടെ തന്നെ ദശരഥ് ടിര്‍ക്കിയെയും ഫോര്‍വേഡ് ബ്ലോക്കിന്റെ സുനില്‍ മൊണ്ടാലിനെയും ഇതേവരെ കണ്ടത്താനായിട്ടില്ല. ഇവരുടെ മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ഇവരെ കാണാനില്ലെന്ന പരാതിയില്‍ കൊല്‍ക്കത്ത പാര്‍ക്ക് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാല്‍ഡയില്‍ നിന്നുള്ള രണ്ട് കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. ഇവരെ കൂടാതെ ചില പ്രതിപക്ഷ എംഎല്‍എമാര്‍ തെരെഞ്ഞടുപ്പില്‍ മറുകണ്ടം ചാടനുള്ള തയ്യാറെടുപ്പിലാണെന്നാണ് സൂചന.
ഇതോടെ ബംഗാളിലെ ഒഴിവ് വരുന്ന അഞ്ച് സീറ്റുകളും തങ്ങളുടെ കയ്യില്‍ വരുമെന്ന പ്രതീക്ഷയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ്. ഇത്തരമൊരു കൂറുമാറ്റമുണ്ടായാല്‍ അത് ബംഗാളിലെ ഇടതു രാഷ്ട്രീയത്തിനു തന്നെയേല്‍ക്കുന്ന വന്‍ തിരിച്ചെടുയായിരിക്കും.

 

Share news
error: Content is protected !!
Scroll to Top