പ്രാദേശികം

ഡബിള്‍ ഡെക്കര്‍ ബസില്‍ കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാം

കോഴിക്കോട് :മലബാറിലെ ആദ്യ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍ ബസില്‍ കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സിറ്റി റൈഡ് ബസിലാണ് ചുറ്റിക്കറങ്ങാന്‍ അവസരം. ബസിന്റെ മുകള്‍നിലയില്‍ 36 പേര്‍ക്കും താഴെ 28 പേര്‍ക്കും സഞ്ചരിക്കാം. നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിക്കുന്ന യാത്ര സരോവരം, മാനാഞ്ചിറ സ്‌ക്വയര്‍, പാളയം, കുറ്റിച്ചിറ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കോഴിക്കോട് ബീച്ചിലെത്തും. തുറന്ന അപ്പര്‍ഡെക്ക് യാത്രക്ക് 200 […]

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം

മലപ്പുറം:ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം. വളാഞ്ചേരി പൈങ്കണ്ണൂര്‍ സ്വദേശി രാജേഷ് (30) ആണ് മരിച്ചത്. ദേശീയപാതയില്‍ വളാഞ്ചേരി വട്ടപ്പാറയില്‍ ഇന്ന് രാവിലെ ആണ് അപകടം സംഭവിച്ചത്. രാജേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് നിര്‍മ്മാണ പ്രവര്‍ത്തികള് നടക്കുന്ന സ്ഥലത്ത് ഇടിക്കുകയായിരുന്നു വെന്നാണ് വിവരം. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

ദേഹത്തേക്ക് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു.

തിരൂരങ്ങാടി : ബന്ധുവീട്ടില്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ദേഹത്തേക്ക് തെങ്ങ് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നയാള്‍ മരിച്ചു.മൂന്നിയൂര്‍ വെളിമുക്ക് ആലുങ്ങല്‍ മണ്ണട്ടാംപാറ പെരുകൊല്ലം പുറായ സ്വദേശി പരേതനായ തുമ്പാണി വിശ്വനാഥന്റെ മകന്‍ തുമ്പാണി സുനില്‍ കുമാര്‍ എന്ന സുനി (57) ആണ് മരിച്ചത്. റിട്ട. കെഎസ്ഇബി ഓവര്‍സിയര്‍ ആണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 30 ന് വെളിമുക്ക് ആലുങ്ങലുള്ള ബന്ധുവിന്റെ വീട്ടില്‍ വിവാഹത്തിന് വന്നപ്പോഴാണ് അപകടം. ബൈക്കില്‍ തിരിച്ച് പോവാന്‍ നില്‍ക്കുന്നതിനിടെ തെങ്ങ് കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നു.

താമരശ്ശേരിയില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

താമരശ്ശേരി:താമരശ്ശേരി കോടതിക്ക് മുന്നില്‍ കൂട്ടത്തല്ല്. കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് തല്ലുണ്ടായത്. മുക്കം ചെറുവാടിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ കോടതി അനുമതി നല്‍കി പുറത്തിറങ്ങിയപ്പോഴാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കോടതിക്ക് മുന്‍വശത്തുവെച്ച് ഏറ്റുമുട്ടിയത്. മുക്കം ചെറുവാടി സ്വദേശിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞ നാലാം തിയ്യതി ശനിയാഴ്ച രാത്രി 9.30 മുതല്‍ കാണ്മനില്ല എന്നു കാണിച്ച് ബന്ധുക്കള്‍ മുക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് ഇന്നു രാവിലെ പെണ്‍കുട്ടി കാമുകനായ കാരശ്ശേരി

കോഴിക്കോട് നാദാപുരത്ത് ഒരുകുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങിമരിച്ചു

കോഴിക്കോട് : നാദാപുരത്തിനടുത്ത് ചെക്യാട് വേവത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ ഒരുകുടുംബത്തിലെ മൂന്ന്‌പേര്‍ മുങ്ങിമരിച്ചു. പുളിയാവ് അരീകുണ്ടില്‍ അന്‍സാര്‍,ഭാര്യ സുഹാദ, അനുജന്റെ മകള്‍ ഇസ മറിയം എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം. മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു സംഭവമുണ്ടായത്. ഇവര്‍ തുണി അലക്കാനായി പോയതായിരുന്നു. ഈ സമയം കുളിച്ചുകൊണ്ടിരുന്ന കുട്ടി കയത്തില്‍ പെട്ടുപോവുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അന്‍സാറും ഭാര്യയും മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും ആരുടേയും ജീവന്‍ രക്ഷിക്കാനായില്ല .

error: Content is protected !!
Scroll to Top