പ്രാദേശികം

ദേശീയ ഫിസ്റ്റ് ബോള്‍ കേരളത്തിന്ന് സില്‍വര്‍ ; അഭിമാനമായി മലപ്പുറത്തു നിന്നുള്ള താരങ്ങളും

ദിണ്ടികല്‍ / മലപ്പുറം : ആഗസ്റ്റ് 29 മുതല്‍ 31 വരെ തമിഴ് നാട്ടിലെ ഡിണ്ടികല്‍ വച്ചു നടന്ന 9 മത് ദേശീയ സീനിയര്‍ ഫിസ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ ടീം രണ്ടാം സ്ഥാനം നേടി. ഫൈനലില്‍ കരുത്തരായ തമിഴ്‌നാടിനോടാണ് കേരളം ഏറ്റുമുട്ടിയത് സ്‌കോര്‍ (11/9, 8/11,12/10) ചാമ്പ്യന്‍ഷിപ്പില്‍ തെലുങ്കാന മൂന്നാമതും പോണ്ടിച്ചേരി നാലാമതും ഫിനിഷ് ചെയ്തു. കേരള വനിതാ ടീം നേരത്തെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ആദ്യമായാണ് കേരള ടീം ഫൈനലില്‍ പ്രവേശിക്കുന്നത്.

error: Content is protected !!
Scroll to Top