ദേശീയ ഫിസ്റ്റ് ബോള്‍ കേരളത്തിന്ന് സില്‍വര്‍ ; അഭിമാനമായി മലപ്പുറത്തു നിന്നുള്ള താരങ്ങളും

ദിണ്ടികല്‍ / മലപ്പുറം : ആഗസ്റ്റ് 29 മുതല്‍ 31 വരെ തമിഴ് നാട്ടിലെ ഡിണ്ടികല്‍ വച്ചു നടന്ന 9 മത് ദേശീയ സീനിയര്‍ ഫിസ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ ടീം രണ്ടാം സ്ഥാനം നേടി. ഫൈനലില്‍ കരുത്തരായ തമിഴ്‌നാടിനോടാണ് കേരളം ഏറ്റുമുട്ടിയത് സ്‌കോര്‍ (11/9, 8/11,12/10)

ചാമ്പ്യന്‍ഷിപ്പില്‍ തെലുങ്കാന മൂന്നാമതും പോണ്ടിച്ചേരി നാലാമതും ഫിനിഷ് ചെയ്തു.
കേരള വനിതാ ടീം നേരത്തെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

ആദ്യമായാണ് കേരള ടീം ഫൈനലില്‍ പ്രവേശിക്കുന്നത്.

ഫിസ്റ്റ്‌ബോള്‍ ദേശീയ മത്സരങ്ങള്‍ക്ക് 2 തവണ കേരളം വേദിയായിട്ടുള്ളതാണ്.

ദിണ്ടികല്‍ / മലപ്പുറം ജില്ലയില്‍ നിന്നും ഫിസ്റ്റ്‌ബോള്‍ കേരള ടീമിനു വേണ്ടി കളത്തിലിറങ്ങി ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ കളിച്ച പരപ്പനങ്ങാടി നൗഫല്‍ ഇല്ലിയന്റെ മകന്‍ മുഹമ്മദ് സിനാന്‍ ഇല്ലിയനും വേങ്ങര പുത്തന്‍പീടിക സ്വദേശി തൊമ്മങ്ങാടന്‍ ഹസ്സന്‍ എന്നവരുടെ മകന്‍ മുഹമ്മദ് റബീസും

ടീം അംഗങ്ങള്‍ :
അധുല്‍ ഗ്രീഗോ പോള്‍ (വയനാട്), മുഹമ്മദ് സിനാന്‍ (മലപ്പുറം പരപ്പനങ്ങാടി), മുഹമ്മദ് റബീസ് (മലപ്പുറം വേങ്ങര), അശ്വിന്‍ ബാബു, വിജയ് കൃഷ്ണന്‍, അക്ഷയ് കൃഷ്ണ, (ആലപ്പുഴ), ബെന്‍സണ്‍ ബെന്നി (കോട്ടയം), ആദിത്യന്‍ സനല്‍, രാജ് കുമാര്‍, (ഇടുക്കി), വി.എസ്. ആനന്ദ് കൃഷ്ണ (എറണാകുളം), എഡിസണ്‍ വര്‍ഗീസ് (കണ്ണൂര് )
അധുല്‍ ഗ്രീഗോ പോള്‍ ആണ് ടീമിന്റെ ക്യാപ്റ്റന്‍,
ടീം മാനേജര്‍: ഷൈജു കെ സെബാസ്റ്റ്യന്‍,
ടീം കോച്ച്: സുജിത്ത് കുമാര്‍, ജിഷ്ണു കെ.പി

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top