രവീന്ദ്ര നാഥ ടാഗോർ സ്മാരക സംഗീത ശ്രേഷ്ഠ സുവർണ മുദ്ര സ്പെഷ്യൽ ജൂറി അവാർഡ് നേടി സഹോദരിമാരായ നിവേദിത ദാസും, നിരഞ്ജന ദാസും

തിരുവനന്തപുരം:കലാനിധി ഫോക് ഫെസ്റ്റ് 2025 ല്‍ രവീന്ദ്ര നാഥ ടാഗോര്‍ സ്മാരക സംഗീത ശ്രേഷ്ഠ സുവര്‍ണ മുദ്ര സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടി സഹോദരങ്ങളായ നിവേദിത ദാസും നിരഞ്ജന ദാസനും. അവാര്‍ഡ് ഡോ. സന്ധ്യ ഐപിഎസ് സമ്മാനിച്ചു. വേദിയില്‍ ഗീത രാജേന്ദ്രന്‍, പി ലാവ്ലിന്‍, ബാലു കിരിയത്ത് എന്നിവര്‍ സംബന്ധിച്ചു.

18 ഇന്ത്യന്‍ ഭാഷകളും, 18 വിദേശ ഭാഷകളുമായി 36 ഭാഷകളില്‍ പാടി 20 ഓളം വേള്‍ഡ് റെക്കോര്‍ഡുകളും, ഗിന്നസ് റെക്കോര്‍ഡും നേടിയ സംഗീത മികവിന് ആണു അവാര്‍ഡ് നല്‍കിയത്. പദ്മകഫെ, മന്നം ഹാളില്‍ നടന്ന ചടങ്ങില്‍ കല, സംഗീത മേഖലകളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

നിവേദിത ദാസും നിരഞ്ജന ദാസും ചേര്‍ന്ന് സാവരിയ നാടോടി 10 ഭാഷകളിലെ നാടന്‍ പാട്ടുകളുടെ വിസ്മയം എന്ന സംഗീത വിരുന്ന് ഒരുക്കി.തെലുങ്ക്,ഇസ്രായേലി, ഹിന്ദി, പഞ്ചാബി, അറബിക്, ബംഗാളി, ഒഡിയ, സിംഹള, രാജധാനി, മലയാളം എന്നീ ഭാഷകള്‍ കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു ഗാനങ്ങള്‍ ആലപിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top