‘ഓണക്കോള് ജോറായി’ വിളവെടുത്തത് അരടണ്‍ മത്സ്യം

താനൂര്‍: ഫിഷറീസ് വകുപ്പിന്റെ ‘നല്ലോണം മീനോണം’ പരിപാടിയില്‍ വാളയും തിലോപ്പിയയുമടക്കം വിളവെടുത്തത് 500 കിലോയില്‍ അധികം മത്സ്യം.

പരിയാപുരം അധികാരത്തില്‍ ജയപ്രകാശിന്റെ കൃഷിയിടത്തില്‍ നടന്ന വിളവെടുപ്പ് ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗം അഹമ്മദ്കുട്ടി പഞ്ചാരയില്‍ ഉദ്ഘാടനം ചെയ്തു. മത്സ്യങ്ങള്‍ ‘സൗഹൃദം’ റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓണച്ചന്തയില്‍ വിപണനം ചെയ്തു.

കൗണ്‍സിലര്‍ പി.ഉണ്ണികൃഷ്ണന്‍, ഫിഷറീസ് ഓഫീസര്‍ സ്‌നേഹ ജോര്‍ജ്, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ഒ.പി സുരഭില, യു.വി രാജഗോപാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top