പരപ്പനങ്ങാടി: പരിയാപുരം സൗഹൃദം റസിഡന്‍സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഓണ ചന്ത താനൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
രണ്ട് ദിവസം നടക്കുന്ന ചന്തയില്‍ പച്ചക്കറി തുണിത്തരങ്ങള്‍, വളര്‍ത്തു മത്സ്യം, നാടന്‍ വിഭവങ്ങള്‍, ഫലവൃക്ഷ തൈകള്‍, അലങ്കാര ചെടികള്‍ എന്നിവയുടെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും.
ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡണ്ട് എം.രാജീവന്‍ മാസ്റ്റര്‍ ആദ്യക്ഷ്യം വഹിച്ചു. സെക്രട്ടറി എ. ജയപ്രകാശന്‍, എ. ഗോപാലകൃഷ്ണന്‍, യു.വി. രാജഗോപാലന്‍ എം.പി.ബാബുരാജന്‍, കെ.പി. താമിക്കുട്ടി,വി.പി സുനില്‍കുമാര്‍ ശിവദാസന്‍ പൂതേരി എന്നിവര്‍ സംസാരിച്ചു.
ചന്തയില്‍ ആദ്യ വില്പന ഉദ്ഘാടനം സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫേര്‍ അസോസിയേഷന്‍ തിരൂരങ്ങാടി മേഖലാ സെക്രട്ടറി എം.പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ഓണം വരെയുള്ള ദിവസങ്ങളില്‍ വിവിധ കലാപരിപാടികളും ബുധനാഴ്ച ഓണ സദ്യയും നടത്തുന്നതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



