അധ്യാപകര്‍ക്ക് യോഗ്യതാ പരീക്ഷയായ ടെറ്റ് നിര്‍ബന്ധമാക്കി സുപ്രീം കോടതി

ദില്ലി:സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് യോഗ്യതാ പരീക്ഷയായ ടെറ്റ് നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി. അതെസമയം സര്‍വീസില്‍ നിന്നും വിരമിക്കാന്‍ അഞ്ച് വര്‍ഷത്തില്‍ താഴെ കാലാവധിയുള്ളവര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവര്‍ യോഗ്യത പരീക്ഷ പാസായാല്‍ മതിയാകും.

ടെറ്റ് നിയമം നിലവില്‍ വരുന്നതിന് മുന്‍പ് ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ യോഗ്യത നേടിയാല്‍ മാത്രമേ അധ്യാപകരായി തുടരാന്‍ കഴിയൂ.

2011 ജൂലൈ 29 ന് മുന്‍പ് നിയമിതരായ അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിന് ടെറ്റ് യോഗ്യത നേടേണ്ടതുണ്ടോ, ന്യൂനപക്ഷ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാണോ എന്നിവ സംബന്ധിച്ച് തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹരജികളാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത , ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവരടങ്ങി ബെഞ്ചിന്റേതാണ് ഈ വിധി.

2010 മുതലാണ് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്കായി ടെറ്റ് പരീക്ഷ നിര്‍ബന്ധമാക്കിയത്. നിലവില്‍ സര്‍വീസില്‍ തുടരുന്നവര്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് അധ്യാപകര്‍ കോടതിയെ സമീപിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top