വിദ്യാലയ കാലത്തെ ഓണാഘോഷങ്ങളുടെ ഓര്‍മ്മകളുമായി ഒത്തുചേര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ

മണ്ണൂര്‍:44 വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിച്ചോണം എന്ന പേരില്‍ ഒത്തു ചേര്‍ന്ന് ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ‘അലുംനി 81 ‘ഓണാഘോഷം അവിസ്മരണീയമാക്കി.

നൂറ്റി അമ്പതോളം പേര്‍ പങ്കെടുത്ത ഓണാഘോഷം വേറിട്ട കാഴ്ചകളുടെയും കലാ പ്രകടനങ്ങളുടെയും സംഗമ വേദിയായി.

മണ്ണൂര്‍ സിപ്പക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷ ചടങ്ങില്‍ എഴുത്തുകാരന്‍ ഡോ:ശരത് മണ്ണൂര്‍ ഓണ സന്ദേശം നല്‍കി.

‘അലുംനി 81’ പ്രസിഡണ്ട് ടി.പി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ഗായകന്‍ മണ്ണൂര്‍ പ്രകാശ് മുഖ്യാതിഥിയായി.സെക്രട്ടറി മോഹന്‍ ചാലിയം, സി.കെ. ഗിരീഷ്, കെ. എം ഹസ്സന്‍ കോയ, കൃഷ്ണന്‍ പുഴക്കല്‍ എം.സി. സലീഖ, ശരീഫ സമദ്, സി.സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൂട്ടായ്മ നടത്തിയ പാട്ടു മത്സര വിജയികള്‍ക്കും വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ സഹപാഠികള്‍ക്കും മക്കള്‍ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി.

രാവിലെ ഘോഷയാത്രയോടെയാണ് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്.

സ്‌കൂളില്‍ നിന്നും പടിച്ചിറങ്ങി 44 വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തു ചേര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ
മണ്ണൂര്‍ വളവ് ടൗണില്‍ നടത്തിയ ഘോഷയാത്ര കാണികള്‍ക്കും കണ്ടു നിന്ന വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ കൗതുകമായി.
മാവേലിയും ഓണപ്പൊട്ടനും പുലികളുമടങ്ങിയ ഘോഷയാത്ര കാണാന്‍ നിരവധി പേരെത്തിയിരുന്നു.

ഒരു ദിവസം മുഴുവന്‍ നീണ്ട ഓണാഘോഷത്തിന് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top