നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട് നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസിലും ഉള്‍പ്പെട്ട പ്രതിയും പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റൗഡിയുമായ പന്തീരാങ്കാവ് ഒളവണ്ണ എടക്കുറ്റിപ്പുറം ദില്‍ഷാദി(31)നെ കാപ്പ ചുമത്തി ജയിലിലടച്ചു.

പ്രതിക്കെതിരെ പന്തീരാങ്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അരുണ്‍ കെ പവിത്രന്‍ സമര്‍പ്പിച്ച ശുപാര്‍ശയിലാണ് കലക്ടര്‍ കാപ്പ ചുമത്തിയ പ്രതിയ്ക്ക് നല്ലളം, പന്തീരാങ്കാവ്, മെഡിക്കല്‍ കോളേജ് തുടങ്ങിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ മയക്കുമരുന്ന് കൈവശം വച്ചതിനും കവര്‍ച്ച, അടിപിടി, പോക്‌സോ എന്നിവയ്ക്കും കേസുകളുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top