വയോധികനെ ആക്രമിച്ച കാപ്പ കേസ് പ്രതി പിടിയില്‍

പൊന്നാനി: വെളിയങ്കോട് അങ്ങാടിയില്‍ മദ്യ ലഹരിയില്‍ ബഹളം വച്ചത് ചോദ്യം ചെയ്ത വയോധികനെ ആക്രമിച്ച കാപ്പ കേസ് പ്രതി പിടിയില്‍. വെളിയങ്കോട് മാട്ടുമ്മല്‍ സ്വദേശി അയിനിക്കല്‍ ഷമീറിനെ(32)യാണ് വെളിയങ്കോട് ലോഡില്‍നിന്ന് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമക്കേസുകളില്‍ പ്രതിയായ ഷമീറിനെ കലക്ടറുടെ ഉത്തരവ് പ്രകാരം ആറുമാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി നാടുകടത്തിയിരുന്നു.

വിലക്ക് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീണ്ടും വെളിയങ്കോട് എത്തിയാണ് മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത്. പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ എസ് അഷറഫ്, എസ്‌ഐ സി ബിബിന്‍, എസ്‌ഐ നിതിന്‍, സീനിയര്‍ സിപിഒമാരായ നാസര്‍, പ്രശാന്ത് കു മാര്‍ എസ്, വിപിന്‍ രാജ്, സിവില്‍ പൊലീസ് ഓഫീസര്‍ കൃപേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top