job vacancy

തൊഴിലവസരങ്ങള്‍

എസ്.സി പ്രമോട്ടര്‍ നിയമനം പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക്/നഗരസഭ/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ പ്രൊമോട്ടറായി നിയമിക്കുന്നതിലേക്ക് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി, യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുളളവരായിരിക്കണം. പ്ലസ്ടു/തത്തുല്യമാണ് കുറഞ്ഞ യോഗ്യത. ഗ്രാമപഞ്ചായത്ത്/നഗരസഭ/കോര്‍പ്പറേഷനുകളിലേക്ക് നിയമിക്കുന്നതിനായി    അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുളള യോഗ്യരായ  ഉദ്യോഗാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, […]

തൊഴിലവസരങ്ങള്‍

മെസഞ്ചർ കരാർ നിയമനം സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായി മെസഞ്ചർ തസ്തികയിൽ തിരുവനന്തപുരത്തേക്ക് സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ  പത്താം ക്ലാസ്സ് പാസായിരിക്കണം. പ്രായം 25 നും 45 നും ഇടയിലാവണം. സമാന ജോലിയിൽ പ്രവൃത്തി പരിചയവും, ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ

തൊഴിലവസരം

ആയൂർവേദ കോളജിൽ കരാർ അധ്യാപക നിയമനം

തൊഴിലവസരങ്ങള്‍

വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം സര്‍വേയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വേ മിഷന്‍ സ്റ്റേറ്റ് ലെവല്‍ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റില്‍ (SPMU) വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ജി.ഐ.എസ് എക്സ്പെര്‍ട്ട്, ഐ.റ്റി മാനേജര്‍, പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് തസ്തികകളില്‍ ഒന്നു വീതം ഒഴിവാണുള്ളത്. അപേക്ഷിക്കേണ്ട വിധം, യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദ വിവരങ്ങള്‍ www.dslr.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും.   അന്യത്ര

ഐസിഫോസിൽ മാനേജ്‌മെന്റ് ട്രെയിനി

സംസ്ഥാന ഐ.റ്റി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഐസിഫോസിൽ മാനേജ്‌മെന്റ് ട്രെയിനി (HR) തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒരു വർഷം പ്രവൃത്തിപരിചയമുള്ള എം.ബി.എ. (എച്ച്.ആർ) ബിരുദധാരികളെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 9ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14, 0471 2413013, 9400225962.

തൊഴിലവസരം

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് താത്ക്കാലിക നിയമനം തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് താത്ക്കാലിക തസ്തികയിൽ 179 ദിവസത്തേയ്ക്ക് ദിവസ വേതന നിരക്കിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അംഗീകൃത സർവകലാശാലാ ബിരുദം (എക്കണോമിക്‌സ്/ കൊമേഴ്‌സ്/ ഗണിതം/ സ്റ്റാറ്റിസ്റ്റിക്‌സ്) ആണ് യോഗ്യത.  സ്‌പ്രെഡ് ഷീറ്റ് ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താൻ കഴിവുള്ളവർക്കും വെബ്‌സൈറ്റ് ഡിസൈൻ, ഡേറ്റാബേസ് മാനേജ്‌മെന്റ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവർക്കും മുൻഗണന.  21നും 50നുമിടയിലായിരിക്കണം പ്രായം. താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ

error: Content is protected !!
Scroll to Top