തൊഴിലവസരങ്ങള്‍

എസ്.സി പ്രമോട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക്/നഗരസഭ/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ പ്രൊമോട്ടറായി നിയമിക്കുന്നതിലേക്ക് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി, യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുളളവരായിരിക്കണം. പ്ലസ്ടു/തത്തുല്യമാണ് കുറഞ്ഞ യോഗ്യത. ഗ്രാമപഞ്ചായത്ത്/നഗരസഭ/കോര്‍പ്പറേഷനുകളിലേക്ക് നിയമിക്കുന്നതിനായി    അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുളള യോഗ്യരായ  ഉദ്യോഗാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28നകം ജില്ല പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും ബ്ലോക്ക്/നഗരസഭ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ല പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

അപ്രന്റീസ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്

ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന അപ്രന്റീസ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 15ന് വൈകീട്ട് മൂന്നിന് ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും  പകര്‍പ്പും ജാതി സര്‍ട്ടിഫിക്കറ്റ്, ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും തരത്തിലുള്ള മുന്‍ഗണന വിഭാഗത്തില്‍പ്പെടുന്നുവെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി ഓഫീസര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top