കൊണ്ടോട്ടി റോഡ് സെക്ഷന് കീഴില്‍ വരുന്ന പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ (എക്കാപറമ്പ് മുതല്‍ അരീക്കോട് ജംങ്ഷന്‍) നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 15 വരെ താത്ക്കാലികമായി നിരോധിച്ചു. അരീക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ അരീക്കോട് എടവണ്ണപ്പാറ വഴിയും കൊണ്ടോട്ടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കൊണ്ടോട്ടി എടവണ്ണപ്പാറ വഴിയും തിരിഞ്ഞു പോകണമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
എടവണ്ണപ്പാറ- എളമരം റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 16 മുതല്‍ പ്രവൃത്തി തീരുന്നത് വരെ എടവണ്ണപ്പാറ ഭാഗത്തു നിന്നും എളമരം, മപ്രം ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ വാലില്ലാപ്പുഴ വഴി പോകണമെന്ന് ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.




