കണ്ണൂര്‍ ബോംബാക്രമണം; പ്രധാന പ്രതി മിഥുന്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി

കണ്ണൂര്‍ തോട്ടടയില്‍ യുവാവ് കൊല്ലപ്പെട്ട ബോംബ് സ്‌ഫോടന കേസില്‍ പ്രധാന പ്രതി മിഥുന്‍ പിടിയില്‍. എടയ്ക്കാട് പൊലീസ് സ്റ്റേഷനില്‍ കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് മുന്നില്‍ പ്രതി കീഴടങ്ങുകയായിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ബോംബേറില്‍ പ്രതിക്ക് പങ്കുണ്ടെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട കേസിലാണ് പ്രധാനപ്രതി മിഥുന്‍ പിടിയിലായിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ മിഥുന് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്ത് കൂടിയാണ് മിഥുന്‍.

പ്രതികള്‍ സഞ്ചരിച്ച വാഹനം ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെള്ള ട്രാവലര്‍ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികള്‍ സംഭവ സ്ഥലത്തേക്ക് എത്തിയതും ബോംബ് എത്തിച്ചതും രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ അറസ്റ്റിലായ ഒന്നാംപ്രതി അക്ഷയെ ഇന്ന് തലശ്ശേരി കോടതിയില്‍ റിമാന്‍ഡ് ചെയ്യും.

Share news
error: Content is protected !!
Scroll to Top