മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച 557 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.
539 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ഉറവിടം അറിയാത്ത 10 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് പേര്‍ക്ക് യാത്രക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 4668 സാമ്പിളുകളാണ് പരിശോധിച്ചത്.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




